ചാലക്കുടി: ദേശീയ പാതയോരത്ത് ഇനി കണിക്കൊന്ന പൂക്കള്‍ പൂത്തുലയും. ദേശീയ പാതയില്‍ പോട്ട മേല്‍പ്പാലം മുതല്‍ ചാലക്കുടി വരെയുള്ള ഭാഗത്തെ ഡിവൈഡറിലാണ് കണിക്കൊന്ന മരം നട്ടിരിക്കുന്നത്. . പോട്ട കാട്ടുപറമ്പില്‍ ബാബുവും ഭാര്യ സിന്ധുവുമാണ് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി രംഗത്ത് വന്നത്. ഏകദേശം ആറായിരത്തളം രൂപ ഇവര്‍ക്കിതിനായി ചിലവായി.250 ഓളം കണിക്കൊന്ന തൈകളാണ് ഇവര്‍ ദേശീയ പാതയില്‍ നട്ടിരിക്കുന്നത്. ബാബുവിനും,സിന്ധുവിനും കൂട്ടായി എന്‍ജിനീയറിംങ്ങിന് പഠിക്കുന്ന മക്കളായ ആഷിക്കും, അനുവും ഉണ്ടായിരുന്നു.
















