തൃശൂര്‍: ബിജെപിക്കെതിരെ ആസൂത്രിത കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയാണ് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍.തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെകുത്താന്‍മാരുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.ഭരിക്കുന്ന പാര്‍ട്ടി തന്നെ കേരളത്തില്‍ അക്രമം അഴിച്ചു വിട്ട് ജനങ്ങളുടെ സൈ്വര്യജീവിതത്തെ തടസപ്പെടുത്തുകയാണെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷനായിരുന്നു. പ്രതിഷേധയോഗത്തിന് മുന്നോടിയായി നടുവിലാലില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു.
















