കല്‍പ്പറ്റ: മൂപ്പനാട് ഗ്രാമപഞ്ചായത്തില്‍ ഭരണപതിപക്ഷ കക്ഷികള്‍ ഒന്നിച്ചെടുത്ത തിരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീലിമലയില്‍ പഞ്ചായത്ത് ഭൂമി വിലക്ക് വാങ്ങിയത്. ഈ ഭൂമിപരിസ്ഥിതി ലോല പ്രദേശമാണെന്നും വൈത്തിരി ടി.എല്‍.ബി.യുടെ എസ്.എം.സി 44/14/ നമ്പര്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതാണെന്ന് എന്ന് വ്യക്തമാണ്. എന്നാല്‍ ചില വ്യക്തികളുടെ സാമ്പത്തിക ലാഭം മാത്രം കണക്കിലെടുത്താണ് പഞ്ചായത്ത് ഭരണസമിതി വന്‍ തുക മുടക്കി സ്ഥലം വാങ്ങിയത്. ഈ ഭൂമിയുടെ ഇടപാടുകള്‍ക്ക് നേതൃത്വം കൊടുത്തത് പ്രതിപക്ഷ അംഗമായ ഒരു മെമ്പറാണ്. ഇവര്‍ തന്നെയാണ് സ്ഥലമേറ്റെടുപ്പിനെതിരെ പത്ര സമ്മേളനം നടത്തിയത്.
നിലവില്‍ ഈ ഭൂമി ഉള്‍പ്പെടുന്ന 37 ഏക്കര്‍ സ്ഥലം ടി.എല്‍.ബിയുടെഎസ്.എം.സി. 44/14/നമ്പര്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതാണ്. ഈ വിവരം പഞ്ചായത്ത് അധികൃതര്‍ ജനങ്ങളെ മറച്ചുവച്ചുകൊണ്ടാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് കേന്ദ്ര ശുചിത്വമിഷന്റെ ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ആശുപത്രി നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരേയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നും തുടങ്ങിയിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ച് രണ്ടാം തീയതി പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ്ണയും മാര്‍ച്ചും നടത്താന്‍ ബിജെപി മൂപ്പെനാട് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. മാര്‍ച്ച് ബിജെ പി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന് ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തില്‍ എ.എം.പ്രവീണ്‍ കുമാര്‍, യു.കെ.ശശീധരന് രവി പാലാട്ട്, ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: