കല്‍പ്പറ്റ: ജില്ലയിലെ സ്കൂളുകളില്‍ നിര്‍ബന്ധിത മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുവെന്ന് യുവജനതാദള്‍–എസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചുഅനധികൃതമായി ചില സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിത മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്കൂളുകളില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നിര്‍ബന്ധമല്ല. എന്നാല്‍, മാതാപിതാക്കളേയും കുട്ടികളേയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നിര്‍ബന്ധിത പരിശീലനം നല്‍കുന്നത് കുട്ടികളോടുള്ള അമിത വാത്സല്യം കൊണ്ടോ മാതാപിതാക്കളോടുള്ള ഉത്തരവാദിത്വം കൊണ്ടോ അല്ല. സ്കൂൡന്റെ സാമ്പത്തികലാഭം മാത്രം മുന്നില്‍ കണ്ടാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതുകാരണം പത്താം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന കുട്ടികള്‍ എന്‍ട്രന്‍സ് പരിശീലനം തുടങ്ങുന്നതോടെ പഠനഭാരം മൂലം ബുദ്ധിമുട്ടുകയാണ്. ഇത് പ്ലസ്ടുവിന് തോല്‍ക്കുന്നതിനും മാര്‍ക്ക് കുറയുന്നതിനും വരെ കാരണമാകുന്നുണ്ട്. പണം മാത്രം മുന്നില്‍കണ്ട് മാതാപിതാക്കളേയും വിദ്യാര്‍ഥികളേയും കബളിപ്പിക്കുകയാണ് ഇത്തരം നിര്‍ബന്ധിത മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനങ്ങളിലൂടെ ചെയ്യുന്നത്.
പണം വാങ്ങി ഇത്തരത്തില്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നത് നിയമപരമായി തെറ്റാണ്. എന്‍ട്രന്‍സ് പരിശീലനംആവശ്യമുള്ളവര് മറ്റ് സെന്ററുകളില്‍ നിന്നും പരിശീലനം നേടണം. പണം ഈടാക്കാതെ സ്കൂളുകളില്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്കുന്നതില് തെറ്റില്ല. എന്നാല്‍, ഇതിന്റെ പേരിലുള്ള ചൂഷണം അനുദിക്കാനാകില്ല. പത്രസമ്മേളനത്തില്‍ യുവജനതാദള്‍–എസ് ജില്ല സെക്രട്ടറി സി.പി. റഹീസ്, കല്പറ്റ മണ്ഡലം പ്രസിഡന്റ് വി. സജീബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: