ചാലക്കുടി: അമിത വില നല്‍കി ഗുണ നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കേണ്ട ഗതിക്കേടിലാണ് ചാലക്കുടി മേഖലയിലുള്ളവര്‍. വിനോദ സഞ്ചാരികള്‍ കൂടതലായി എത്തുന്ന ഇവിടെ തോന്നിയ വിലയാണ് ഭക്ഷണത്തിന് ഈടാക്കുന്നത്. അവരവരുടെ സൗകര്യത്തിനാണ് ഇവിടെ വില നിശ്ചയിക്കുന്നത്.
ഒരു ചായക്ക് നൂറ്റിയിരുപത് രൂപയോളം രൂപ വരെ വാങ്ങുന്ന കഫേകള്‍ വരെയുണ്ട് ചാലക്കുടി മേഖലയില്‍. ഏകദേശം നൂറില്‍ തഴെ ഹോട്ടലുകള്‍ തുടങ്ങി തട്ടുകള്‍ വരെ ചാലക്കുടി മുതല്‍ ജില്ലാ അതിര്‍ത്തിയായ പൊങ്ങം വരെയുള്ളത്. വിലക്കനുസരിച്ചുള്ള ഗുണമേന്മ ഇതില്‍ പലയിടത്തും ഇല്ല. ദേശീയ പാതയോരത്ത് തമിഴ് നാട്ടിലെ പ്രുമുഖ ഹോട്ടലുകളുടെ ഫ്രാഞ്ചൈസിയെന്ന പേരില്‍ നിരവധി ഹോട്ടലുകളാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്ത് അധികൃതര്‍ ഇതിനെതിരെ യാതൊരു നടപടിക്കും തയ്യാറാകുന്നില്ല. സ്ഥാപനമുടമ തീരുമാനിക്കുന്നതാണ് ഇവിടങ്ങളിലെ വില നിലവാരം. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ എല്ലാം ജീവനക്കാര്‍. വെജിറ്റേറിയന്‍ ഹോട്ടലുകളിലും, നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വ്യാപകമായി വിതരണം ചെയ്യുന്നു.
പരിശോധന സമയത്ത് സ്ഥരിമായി പിടിക്കുന്ന സ്ഥാപനങ്ങള്‍ വരെയുണ്ട്. ബേക്കറിയുടെ മറവിലും ഇപ്പോള്‍ ഹോട്ടലുകളും, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളും ചാലക്കുടിയില്‍ വ്യാപകമാണ്. ഇവിടെയും അമിത ചാര്‍ജ്ജുകളാണ് വാങ്ങുന്നത്.
















