പത്തനംതിട്ട: തിരുവനന്തപുരത്ത് ആര്‍എസ്എസ് ശാഖാ കാര്യവാഹക് രാജേഷിനെ സിപിഎം ക്രിമിനലുകള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിലും പൂര്‍ണ്ണവും സമാധാനപരവും.
കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പത്തനംതിട്ട ശാസ്താ ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംങ്ഷനില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തില്‍ സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി.
തുടര്‍ന്ന് നടന്ന യോഗം ബിജെപി ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ സിപിഎം അക്രമം വ്യാപിക്കുന്നതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്ന കൊലപാതകമെന്ന് അദ്ധേഹം പറഞ്ഞു. സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസ് സംരക്ഷകരായി മാറുകയാണെന്നും കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്ക് വ്യപിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് വെട്ടിപ്പുറം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് വിഭാഗ് സഹ കാര്യവാഹ് ആര്. പ്രദീപ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: