കാബൂൾ: അഫ്ഗാനിസ്ഥാനിൽ 12 താലിബാൻ ഭീകരരെ സൈന്യം വധിച്ചു. അഫ്ഗാനിലെ അഖ്ചാ പ്രവിശ്യയിലാണ് സംഭവം. ഭീകരർക്കെതിരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. അഖ്ചാ പ്രവിശ്യാ ഗവർണറാണ് ഈ വിവരം പുറത്തുവിട്ടത്.
















