പാരീസ്: പ്രശസ്ത അമേരിക്കന്‍ ഫോട്ടോ എഡിറ്റര്‍ ജോണ്‍ മോറിസ്(100) അന്തരിച്ചു. വെള്ളിയാഴ്ച പാരീസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രമുദ്രകളായി മാറിയ രണ്ടാം ലോകമഹായുദ്ധ കാലത്തെ പല ഫോട്ടോഗ്രഫുകളും പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്.
1916 ഡിസംബര്‍ ഏഴിന് ന്യൂജഴ്‌സിയില്‍ ജനിച്ച മോറിസ് വളര്‍ന്നത് ഷിക്കാഗോയിലാണ്. ‘ലേഡീസ് ഹോം ജേര്‍ണല്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് മാഗ്‌നം, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, നാഷണല്‍ ജിയോഗ്രഫി, ലൈഫ്, തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി മോറിസ് പ്രവര്‍ത്തിച്ചു. വിയറ്റ്‌നാം യുദ്ധകാലത്ത് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി മോറിസ് പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകളും പ്രശസ്തമാണ്.














