പത്തനംതിട്ട: അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പര്യായമായി മാറുകയാണ് ഓമല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിയെന്ന് ബിജെപി.
മാലിന്യ സംസ്കരണത്തിന്റെ പേരില്‍ 35 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ മറവില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും പദ്ധതിയുടെ അപാകത മൂലം മാലിന്യ സംസ്കരണം പാടെ തകര്‍ന്നെന്നും ബിജെപി ആരോപിച്ചു. പകര്ച്ചവ്യാധികളുള്പ്പെടെയുള്ളവ പഞ്ചായത്തില്‍ പടര്‍ന്നു പിടിക്കുകയാണ്.
പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന നിലയില്‍ പ്രഖ്യാപിക്കാന്‍ ഭരണ സമിതിയില്‍ അജണ്ട വച്ചെങ്കിലും അതിനാവശ്യമായ യാതൊരു നടപടിയും ഉണ്ടായില്ല. പഞ്ചായത്തില്‍ വികസന പദ്ധതികള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും ഇതിനെ ചോദ്യം ചെയ്ത അംഗങ്ങളോട് സെക്രട്ടറി മോശമായി പെരുമാറുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തി.
മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സുരേഷ് പുളിവേലില്‍ അദ്ധ്യക്ഷത വഹിച്ചു. താഴൂര്‍ ജയന്, വിശ്വനാഥന് നായര്‍, മെമ്പര്‍മാരായ ലക്ഷമി മനോജ്, അഭിലാഷ് ഹാപ്പി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: