കരുവാരകുണ്ട്: ജില്ലയില്‍ ലഹരിമരുന്ന് വില്‍പ്പന സജീവം. മലയോര മേഖലയാണ് ലഹരിമാഫിയയുടെ പ്രധാനകേന്ദ്രം.
കഞ്ചാവ് മുതല്‍ ബ്രൗണ്‍ ഷുഗര്‍ വരെയുള്ള ലഹരികള്‍ വിതരണം ചെയ്യുന്ന വലിയൊരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തുവ്വൂരില്‍ നിന്ന് ആറ് കിലോ കഞ്ചാവുമായി പിടികൂടിയ തമിഴ്നാട് സ്വദേശിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
നിലമ്പൂര്‍, ചോക്കാട്, കാളികാവ്, തുവ്വൂര്‍ എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിക്കാനാണ് ഇയാള്‍ എത്തിയതെന്നാണ് സൂചന. ഇയാളില്‍ നിന്നും പിടികൂടിയ കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്നും തുച്ഛമായ വിലക്ക് വാങ്ങി പ്രത്യേക പാക്കിലാക്കിയാണ് ഇവിടങ്ങളില്‍ എത്തുന്നത്.
അഞ്ച് ലക്ഷത്തോളം രൂപക്ക് ചില്ലറയായി ഇവിടെ ഇത് വില്‍ക്കാനാകും. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് വില്‍പ്പന കൂടുതലായും നടക്കുന്നത്. നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ റൂട്ടിലെ ട്രെയിനില്‍ സുരക്ഷ പരിശോധന നാമമാത്രമായതും ഇത്തരക്കാര്‍ക്ക് ഗുണമാകുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പും ട്രെയിനില്‍ കൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരു സ്ത്രിയെ പോലീസ് പിടികൂടിയിരുന്നു. ദിനംപ്രതിയെന്നോളം കിലോ കണക്കിന് കഞ്ചാവ് ട്രെയിന്‍ വഴിയും മറ്റും എത്തുന്നതായും സൂചനയുണ്ട്.
പാന്‍മസാലകള്‍, വിദേശമദ്യം തുടങ്ങിയവ ഏതുസമയത്തും ആവശ്യക്കാര്‍ക്ക് ലഭിക്കുന്ന അവസ്ഥയാണ്. മൊബൈല്‍ വില്‍പ്പനയാണ് കാര്യമായും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: