ബത്തേരി: പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബത്തേരി പ്രസ് ക്ലബ് സെക്രട്ടറിയും മലയാള മനോരമ റിപ്പര്ട്ടറുമായ മധു നടേശിനെ മര്‍ദിച്ചതില്‍ ബത്തേരി പ്രസ് ക്ലബ് പ്രതിഷേധിച്ചു. ഒരു എം.എല്‍.എ തന്നെ കയ്യേറ്റത്തിന് നേതൃത്വം നല്‍കുക എന്നത് ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകനാണെന്ന് പൊലീസുദ്യോഗസ്ഥരടക്കം വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. മാധ്യമ പ്രവര്ത്തകന് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദനത്തിനിരയാകേണ്ടി വന്നത് ഹീനമാണ്. 40000 രൂപയോളം വിലയുള്ള കാമറയും അടിച്ചു തകര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. പ്രസിഡന്റ് എന്‍.എ. സതീശ് അധ്യക്ഷത വഹിച്ചു. അബു താഹിര്‍, അരുണ്‍ വര്‍ഗീസ്, അരവിന്ദ് സി. പ്രസാദ്, എ.സി. ബൈജു, കെ.ജെ. ജോസ്, ബൈജു ഐസക്, കാദര്‍ കോണിക്കല്‍, സൈതലവി പൂക്കളത്തില്‍, സൈഫുദ്ദീന് മാടക്കര, സതീശന് നായര്‍, പി.എസ്. വിഷ്ണു, പി. മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: