പാലക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള വിവിധ ഏജന്‍സികളുടെ അംഗീകാരമുള്ള തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം പാലക്കാട്ട് രണ്ട് ക്യാമ്പസുകളിലായി ആരംഭിക്കുമെന്ന് ഡയറ്കടര്‍ ഫിലിപ്പ് തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ടൗണ്‍ റെയില്‍വെ സ്റ്റേഷനിന് സമീപമുള്ള എസ്ജെ കോംപ്ലക്സിലും തുന്നല്‍ക്കാര തെരുവിലുള്ള കൃഷ്ണ ചേംബറിലുമാണ് കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. പരീശിലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് എം.ബി.രാാജേഷ് എംപി നിര്‍വഹിക്കും. നഗരസഭ ചെയര്‍ പേഴ്സണ്‍ പ്രമീളശശിധരന്‍ അധ്യക്ഷത വഹിക്കും. േ
ഹാസ്പിറ്റാലിറ്റ് മേഖലയില്‍ തൊഴിലവത്സരങ്ങളുള്ള ഹൗസ് കീപ്പിംഗ്, ഫുഡ് ആന്റ് ബിവേറജ്സ് സര്‍വീസസ് വിഭാഗത്തിലും സിനിമ പരസ്യ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന അനിമിഷേല്, വിഷ്വല്‍ എഫ്ക്ട്സ് വിഭാഗങ്ങളിലുമാണ് പരിശീലനം നല്‍കുക, മൂന്ന് മുതല്‍ ആറ് മാസം വരെ ദൈര്ഘ്യമുള്ളകോഴ്സില് പത്താം ക്ലാസ് യോഗ്യതയുള്ള പതിനെട്ടിനും ഇരുപത്തിയഞ്ചിനുമിടയിലും പ്രായമുള്ള യുവാക്കള്‍ക്ക് ചേരാം.
പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് താമസം,. ഭക്ഷണം, യൂണിഫോം,സ്റ്റെപ്പന്റ് എന്നിവ കാലയളവില്‍ ലഭിക്കും. ഹോട്ടല്‍ മേഖലയിലെ പ്രയോഗിക പരിശീലന കാലയളവില്‍ എല്ലാ വിഭാഗക്കാര്‍ക്കും പ്രതിമാസം എട്ടായിരം രൂപ സ്റ്റെപ്പന്റും താമസം. ഭക്ഷണം. യാത്രബത്ത എന്നിവ സൗജന്യമായിരിക്കും.
അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും 9656504499,. 9656524499 നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: