കാസര്‍കോട്: തീരദേശമേഖലയില്‍ ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ബീജെപി ജല്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് പറഞ്ഞു. മത്സ്യതൊഴിലാളിളുടെ റേഷന്‍കാര്‍ഡ് ബിപിഎല്‍ ലിസ്റ്റില്‍ പെടുത്തുക, താമസിക്കുന്ന സ്ഥലത്ത് പട്ടയം അനുവദിക്കുക, കടലാക്രമണ ഭീഷണി തടയുന്നതിനുവേണ്ടി അടിയന്തിരമായി കടല്‍ ഭിത്തി നിര്‍മ്മിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃക്കണ്ണാട് കടപ്പുറത്ത് പ്രതീകാത്മകമായി തീര്‍ത്ത മനുഷ്യ കടല്‍ ഭിത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ വഞ്ചനാപരമയ സമീപനമാണ് മത്സ്യതൊഴിലാളികളോട് കാണിക്കുന്നത്. കടലിനോട് മല്ലടിച്ച് ജീവിതം മുന്നോട്ട് നീക്കുന്ന ഇവരുടെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവുമില്ല. അടിയന്തിരമായി ഈ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിനങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നല്കി.
പരിപാടിയില്‍ ബിജെപി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിസന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ്, ഒബിസി മോര്‍ച്ച ജില്ല സെക്രട്ടറി തമ്പാന് അച്ചേരി, യുവമോര്‍ച്ച മണ്ഡലം പ്രസിസന്റ് പ്രദീപ് എം കൂട്ടകനി, ബിജെപി ഉദുമ പഞ്ചായത്ത് ജന സെക്രട്ടറി ശ്യാം പ്രസാദ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രതീഷ് കുമാര്‍ പെരിയ, നേതാക്കളായ വിവേക് പരിയാരം, അമ്പാടി വിശാലാക്ഷന്, വിനായക പ്രസാദ് തുങ്ങിയവര്‍ സംബന്ധിച്ചു. പ്രതീകാത്മകമായ മനുഷ്യ കടല്‍ ഭിത്തിയില്‍ നിരവധിപേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: