അടൂര്‍: ഏനാത്ത് പാലം ബലപ്പെടുത്താനുള്ള ജോലികള്‍ പുരോഗമിക്കുന്നു. ബലയക്ഷയം സംഭവിച്ച തൂണുകളില്‍ മൂന്നാമത്തേത് ബലപ്പെടുത്തുന്ന ജോലികളാണ് ഏതാനും ദിവസമായി നടക്കുന്നത്. തുണുകളുടെ പണികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം താല്‍ക്കാലിക ഫ്രെയ്മില് ഉയര്‍ത്തിയ ഡക്ക്സ്ലാബ് പുതിയ തുണിലേക്ക് ഇറക്കി വെക്കും.
ഇതിനായുള്ള ജോലികളാണ് പുരോഗമിയ്ക്കുന്നത്. എംസി റോഡിലെ ഏനാത്ത് പാലത്തിന് ബലക്ഷയം ഉള്ളതായി കഴിഞ്ഞ ജനുവരി പത്തിനാണ് ശ്രദ്ധയില്‍പ്പെട്ടത്. പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പുര്‍ണ്ണമായി നിരോധിക്കുകയായിരുന്നു.
കാലവര്‍ഷത്തെ തുടര്‍ന്നു നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പണികളും തടസ്സപ്പെട്ടു. പാലത്തിന്റെ അടിവശത്തെ അറ്റകുറ്റപണികള്‍ക്കായി തൊഴിലാളികള്‍ക്കു നില്‍ക്കുന്നതിന് സ്ഥാപിച്ച ഫ്ലാറ്റ്ഫോം മുങ്ങിയതോടെ ജോലികള്‍ നിര്‍ത്തിവച്ചു. നേരത്തെ പാലത്തിന്റെ രണ്ടാമത്തെ തൂണ് ചരിഞ്ഞത് മൂലം പണികള്‍ നിറുത്തി വെയ്ക്കേണ്ടിയും വന്നിരുന്നു.
ചരിഞ്ഞതുണ് പൊളിച്ചുനീക്കിയ ശേഷമാണ് പൈലിംഗ് ജോലികള്‍ പുനരാംഭിക്കാന്‍ കഴിഞ്ഞത്. പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാമത്തെ തുണിന്റെ പണികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. നാല് പൈല് തുണുകള്‍ക്ക് മുകളില്‍ ഇവയെ ബന്ധിപ്പിച്ച് 7.8 മീറ്റര്‍ വീതിയും ,7.3 മീറ്റര്‍ നീളവും, 1.75 മീറ്റര്‍ ഉയരവുമുളള പൈല് ക്യാപ്പുകള്‍ നിര്‍മ്മിച്ച് അതിനു മുകളില്‍ 1.5 മീറ്റര്‍ വ്യാസമുളള കോണ്‍ക്രീറ്റ് തുണും നിര്‍മ്മിച്ചു. അതിനു മുകളില്‍ പിയര്‍ക്യാപ്പ് നിര്‍മ്മിക്കും.
തുടര്‍ന്ന് താല്‍ക്കാലികമായി ഇരുമ്പ് ഗര്‍ഡറില്‍ ഉയര്‍ത്തിവച്ചിരിക്കുന്ന പാലത്തിന്റെ സ്ലാബ് പിയര്‍ ക്യാപ്പിലേക്കു ഇറക്കി വെക്കും. സ്ലാബിനു മുകളില്‍ ടാറിങ്ങ് നടത്തി ഇരുവശത്തുമുള്ള നടപ്പാതയില്‍ ടൈലും പാകും. പെയിന്റിംഗ് ജോലികളും പൂര്‍ത്തിയായ ശേഷമേ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുവാന്‍ കഴിയു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: