ബീഹാറില്‍ ലിച്ചിപ്പഴം കഴിച്ചതിനെ തുടര്‍ന്ന് 122 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് കാരണം എന്‍ഡോസള്‍ഫാന്‍. പരിശോധനയ്ക്കെടുത്ത ലിച്ചിപഴത്തില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്തിയതായി വിദഗ്ധര്‍.
അമേരിക്കയിലെ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന് ആന്‍ഡ് ഹൈജീന്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ലിച്ചിപഴത്തിനുള്ളില് അമിതമായ കീടനാശിനി ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ബംഗ്ലാദേശ് അതിര്‍ത്തി മുതല്‍ പരന്നു കിടക്കുന്ന തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാനടക്കം മാരകകീടനാശിനികളാണ് .
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്നത് ബിഹാറിലെ മുസാഫര്‍പുരിലാണ്. 1995 -ല്‍ മുസാഫര്‍പൂരില്‍ ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ മസ്തിഷ്ക വീക്കം മൂലം മരിക്കാനിടയായി. തോട്ടങ്ങളില്‍ വീണു കിടക്കുന്ന പഴം കുട്ടികള്‍ സ്ഥിരമായി കഴിക്കാറുണ്ടായിരുന്നതായി വീട്ടുകാരുടെ വെളിപ്പെടുത്തലാണ് ലിച്ചിപഴത്തിലേക്ക് തിരിഞ്ഞത്.
എന്നാല്‍ പിന്നീട് പഠനം നടത്തുകയും പോഷകാഹാരക്കുറവുള്ള കുട്ടികള്‍ വെറുംവയറ്റില്‍ ലിച്ചി കഴിച്ചത് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയാക്കിയെന്നും ഇതാണ് മരണ കാരണമെന്നും പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ‘ലാന്‍സെറ്റ്’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലിച്ചിയിലടങ്ങിയ വിഷവസ്തുക്കള്‍ പഞ്ചസാര ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തടസപ്പെടുത്തുന്നതാണ് ഇതിനുള്ള കാരണമായി വിദ്ഗ്ധര് വെളിപ്പെടുത്തിയത്.
2013-2014 കാലയളവില്‍ നടത്തിയ പഠനങ്ങളിലും ലിച്ചിപഴം കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയരുന്നു. സോപ്പ്ബെറി വിഭാഗത്തില്‍പെടുന്ന പഴമാണ് ലിച്ചി. ചൈനയിലാണ് ഇതിന്റെ ഉത്ഭവം. റംബൂട്ടാന്, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളും ഈ വിഭാഗത്തില്‍പെട്ടതാണ്.
ലോകത്ത് ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ ലിച്ചിപ്പഴം ഉത്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: