കുഴല്‍മന്ദം: പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും കുഴല്‍മന്ദം ഹോമിയോ ആശുപത്രിയില്‍ ഡോക്ടറില്ലാത്തത് രോഗികളെ വലക്കുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊട്ടടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നുപോലും പ്രതിദിനം നിരവധി രോഗികളാണ് ചികിത്സതേടി യെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി ആകെയുണ്ടായിരുന്ന ഡോക്ടര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അവധിയിലാണ്.
എന്നാല്‍ പകരം ഡോക്ടറെ താത്ക്കാലികമായി നിയോഗിക്കുന്നതിന് വേണ്ട നടപടികള്‍പോലും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് വാങ്ങുന്നതിനായും നിരവധിയാളുകളാണ് ആശുപത്രിയിലെത്തുന്നത്.
ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ എത്രയുംപെട്ടന്ന് ഡോക്ടറെ നിയമിക്കണമെന്ന് ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: