ചെര്‍പ്പുളശ്ശേരി: കാര്‍ഷിക വിളവെടുപ്പിന് തുടക്കം കുറിക്കുന്ന ക്ഷേത്രങ്ങളിലെ നിറ ഉല്‍സവത്തിന് കാറല്‍മണ്ണ ഇളംതുരുത്തി പാടത്ത് നിന്ന് കതിരുകള്‍.
ചുണ്ടയില്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് 20 സെന്റ് ഭൂമിയില്‍ കൃഷിയിറക്കിയത്. ഇന്ന് രാവിലെ 10 മണിക്ക് വിളവെടുപ്പ് ഉല്‍സവം നടക്കും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍ ഭദ്രദീപം തെളിയിക്കും. തായമ്പക കലാകാരന് ശുകപുരം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീലജ വാഴക്കുന്നത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ആശനാഥ്, നിക്കോളാസ്, പി.എം. ജോഷി, മറ്റു രാഷ്ടീയ സംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചുണ്ടയില്‍ ലക്ഷ്മിക്കുട്ടിയമ്മ ആദ്യ കതിര്ശേഖരണം നടത്തും. ആദ്യം വിളവെടുക്കുന്ന 150 ചുരട്ടുകള് 29ന് ശബരിമലയില്‍ സമര്‍പ്പിക്കും. ബാക്കിയുള്ള ചുരുട്ടുകള്‍ മലപ്പുറം, പാലക്കാട് കണ്ണൂര്‍ ജില്ലകളിലെ 28ല്‍ പരം ക്ഷേത്രങ്ങളിലേക്ക് ക്ഷേത്രഭാരവാഹികള്‍ കൊണ്ടു പോകുമെന്ന് ചുണ്ടയില്‍ ശ്രീകുമാര്‍, വിശ്വനാഥന്, ഗോപാലകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: