ബത്തേരി : ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി ദേശീയപാത 212ല്‍ നടപ്പാക്കിയ രാത്രി യാത്രാ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിലെ യുവജന കൂട്ടായ്മയായ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തി ല്‍ ബത്തേരിയില്‍ റോഡ് ഉപരോധ സമരം നടത്തി. ഇന്നലെ രാവിലെ 9.30ന് തുടങ്ങിയ സമരം പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്. കല്‍പ്പറ്റ എംഎല് എ സി.കെ. ശശീന്ദ്രന്, ബത്തേരി നഗര സഭാചെയര്‍മാന്‍ സി.കെ.സഹദേവന്, സമരസമിതി ചെയര്മാന് റ്റി.ജി.ചെറുതോട്ടില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസി. കെകെവാസുദേവന്,കെ.ജെ.ദേവസ്യ, പി.ആര് ജയപ്രകാശ്, പ്രശാന്ത് മലവവയല് തുടങ്ങിയവര്‍ സംസാരിച്ചു. സമര സ്ഥലത്ത് എത്തിയ വയനാട് എഡിഎം സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞ് പോവുകയായിരുന്നു. വിഷയം സംസ്ഥാന മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ അവസരം ഒരുക്കാമെന്നാണ് എഡിഎം നല്കിയ ഉറപ്പ്.
രാത്രി യാത്രാ നിരോധനം നീക്കാന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസ്സില്‍ പ്രഗത്ഭരായ അഭിഭാഷകരെ നിയമിക്കണമെന്നും കര്‍ണാടകയുടെ നിലപാട് അനകൂലമാക്കാന്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുക, അഭിഭാഷക പാനലിനെ നിയോഗിക്കുക, പാത അടച്ചതുനിമിത്തം വന്നിട്ടുള്ള നഷ്ടം കണക്കാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ സാമ്പത്തിക സര്‍വ്വെ നടത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: