കള്ളായി : വട്ടകൊട്ടായിയില്‍ വീട്ടു പറമ്പിലെ തെങ്ങില്‍ കണ്ട ഭീമന്‍ തേനീച്ച കൂട് സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. മാപ്രാണത്തുകാരന്‍ ജോസഫിന്റെ പറമ്പിലെ തെങ്ങിലാണ് വലിയ തേനീച്ചക്കൂട് കണ്ടത്.
ഉയരമുള്ള തെങ്ങിന്റെ തടിയിലുള്ള കൂട് നൂറുകണക്കിന് തേനീച്ചകള്‍ പൊതിഞ്ഞ നിലയിലാണ്. ജനവാസമുള്ള ഈ പ്രദേശത്തെ തേനീച്ചകൂട് സമീപവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
















