കാസര്‍കോട്: കര്‍ഷകരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി കാസര്‍കോട് ജില്ലാ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല കാലാവസ്ഥയോട് പടവെട്ടി ജീവിതം പച്ചപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് കര്‍ഷകര്‍. ജില്ലയില്‍ മലയോര മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരും മന്ത്രിയും ഇന്ന് വരെ അവര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചിലവഴിച്ചിട്ടില്ല. കാട്ടാന ശല്യം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം. കര്‍ഷകരുടെ ക്ഷമ സംസ്ഥാന സര്‍ക്കാര്‍ പരീക്ഷിക്കരുതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ജനത കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ബേബി ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സിലംഗം ശിവകൃഷ്ണ ഭട്ട്, ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കോടോത്ത് അനില്‍കുമാര്‍, കെ.കെ.വേണുഗോപാല്‍, മണ്ഡലം പ്രസിഡണ്ടുമാരായ എടപ്പണി ബാലകൃഷ്ണന്, ജി.ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: