മലപ്പുറം: ജില്ലാ പഞ്ചായത്ത് യോഗത്തില്‍ കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിയെ ചൊല്ലി ബഹളം.
സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന് സെക്രട്ടറി ഉമ്മര്‍ അറക്കലിന്റെ മറുപടിയില്‍ രാഷ്ട്രീയം കലര്ത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയി. സൊസൈറ്റിയെ കുറിച്ച് വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥയെ സംബന്ധിച്ച് ഇസ്മായില്‍ മൂത്തേടമാണ് ചോദ്യം ഉന്നയിച്ചത്.
കൃത്യമായി മറുപടി നല്കാന് സൊസൈറ്റി കണ്‍വീനര്‍ കൂടിയായ ഉമ്മര്‍ അറക്കലിന് സാധിച്ചില്ല. കൂടാതെ മറുപടിയില്‍ മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിക്കുകകൂടി ചെയ്തതോടെ പ്രതിപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്ക്കരിച്ചു. സൊസൈറ്റിക്കെതിരെ നികൃഷ്ടമായ ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചതെന്ന് ഉമ്മര്‍ അറക്കല്‍ പറഞ്ഞു.
സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ആരെ ഏല്‍പ്പിക്കാനും തയ്യാറാണ്.
ഇതുവരെയായി 18 കോടിയിലധികം രൂപ സൊസൈറ്റി ചിലവഴിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പത് ശതമാനം തുക മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്നത്. ബാക്കി 91 ശതമാനവും പൊതുജനങ്ങളുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: