മാനന്തവാടി : ജലജന്യരോഗങ്ങളായ വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തവും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, വായുജന്യരോഗമായ എച്ച്.1 എന്‍.1 എന്നിവയും കൂടാതെ എലിപ്പനിയും നമ്മുടെ ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.വിവേക്കുമാര്‍ അറിയിച്ചു.
കുടിവെളള സ്രോതസ്സുകളും സൂപ്പര്ക്ലോറിനേഷന് വിധേയമാക്കുക, ജലജന്യരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലകളിലെ കുടിവെളള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുന്നു എന്ന് ഉറപ്പുവരുത്തുക, ഹോട്ടല്‍ , ഭക്ഷ്യവിതരണകേന്ദ്രങ്ങള്, കൂള്‍ബാറുകള്‍ എന്നിവയുടെ ശുചിത്വം പാലിക്കാത്ത പക്ഷം അധികൃതരെ അറിയിക്കുക എന്നിവയും അദ്ദേഹം നിര്‍ദ്ദേശിച്ചു. ശുചിത്വം പാലിക്കാത്ത ഉടമകള്‍ക്കെതിരെ പൊതുജനാരോഗ്യനിയമപ്രകാരം നടപടി കൈക്കൊള്ളണം.
കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ കൊതുകുപെരുകുവാനുളള സാഹചര്യംസൃഷ്ടിക്കുന്ന വൃക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ നിയമനടപടികള്‍ സ്വീകരിക്കും.
വായുജന്യരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും തൂവാല ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈയും മുഖവും കഴുകുന്നതിനെക്കുറിച്ചും മതിയായ ബോധവല്‍ക്കരണം നടത്തുന്നതാണ്.
ഗര്‍ഭിണികളെ ആശമാര്‍, ഫീല്‍ഡ് ജീവനക്കാര്‍ എന്നിവര്‍ പ്രതേ്യകം നിരീക്ഷിക്കേണ്ടതും എച്ച്.1 എന്‍.1 രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എത്രയും പെട്ടെന്ന് ഒസാള്ട്ടമവീര് ഗുളികകള്‍ നല്‍കേണ്ടതുമാണ്.
സാധാരണ ഗതിയില്‍ മഴക്കാലത്ത് പ്രതേ്യകിച്ചും ജൂലൈ മാസത്തില്‍ കൂടുതലായി കണ്ടുവരുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. ഫലപ്രദമായ ഇടപെടലിലൂടെ ജില്ലയില്‍ ഇതുവരെ എലിപ്പനി മരണനിരക്ക് ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.കൃഷിപ്പണിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വെളളക്കെട്ടുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.അതോടൊപ്പം ഡോക്സിസൈക്ലീന്‍ പ്രതിരോധ ഗുളികള്‍ കൃത്യമായി വിതരണം ചെയ്യണമെന്ന് കീഴ്സഥാപനങ്ങള്ക്ക് നിര്‍ദേശം നല്കി.
എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് നാല് വര്‍ഷം മുമ്പ് ജില്ലയില്‍’ ശ്രദ്ധ’എന്ന പേരില്‍ എലിപ്പനി നിയന്ത്രണ പരിപാടി നടപ്പിലാക്കിയിരുന്നു. ഇതിലൂടെ എലി മുഖേനയുളള രോഗവ്യാപനം തടയുവാന്‍ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള പഠനങ്ങളില്‍ കന്നുകാലി പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലയിലുളളവര്‍ക്ക് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ശ്രദ്ധ’യുടെ 2ാംഘട്ടത്തില്‍ ഈവിഭാഗക്കാര്ക്കിടയില് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ആയതിനാല്‍ രണ്ടാംഘട്ടത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവര്‍ക്ക് വേണ്ടുന്ന ബോധവല്‍ക്കരണം, വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍, , ഗുളികകള്‍ ലഭ്യമാക്കല്‍ എന്നിവക്ക് പ്രാമുഖ്യംനല്കും. ഫീല്‍ഡ്തലത്തില്‍ പനി നിരീക്ഷണം കാര്യക്ഷമമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: