പത്തനംതിട്ട: നേത്ര വിഭാഗം ഓപറേഷന് തിയേറ്റര്‍ അടഞ്ഞു കിടന്നിട്ട് മാസങ്ങളായി. വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രം പ്രവര്‍ത്തന രഹിതം, ഫംഗസ് ബാധ തുടങ്ങി നിരവധി പോരായ്മകളുടെ നടുവിലാണ് പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രി. ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജിം കമ്മറ്റിക്ക് മുന്നിലാണ് ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലെ ഇല്ലായിമകള്‍ വ്യക്തമായത്.
ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ ഓപ്പറേഷന് തിയേറ്റര്‍ അണുബാധമൂലം കഴിഞ്ഞ രണ്ടുമാസമായി അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സയ്ക്കായ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഓപ്പറേഷന് തിയേറ്ററിലേക്ക് ആവശ്യമായ വെള്ളം ശുചീകരിക്കുന്ന സംവിധാനവും തകരാറിലാണ്. തിയേറ്ററിന്റെ അറ്റകുറ്റ പണികള്‍ യഥാസമയം നടത്താത്തതിനാല്‍ ഫംഗസ് ബാധയുമുണ്ട്. നിരവധി രോഗികള്‍ ആശ്രയിക്കുന്ന ഡയാലിസിസ് യൂണിറ്റും രോഗാസ്ഥയിലാണെന്ന് കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തകരാറിലായ യന്ത്രം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പിനിക്ക് കത്ത് നല്കുവാനും മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.
നിലവില്‍ ഒരു യൂണിറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ യൂണിറ്റിലേക്ക് ഒരു ടെക്നിഷ്യനെയും സ്റ്റാഫ് നഴ്സിനെയും നിയമിക്കും. ജനറല്‍ ആശുപത്രി വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കാനും ആശുപത്രി മാനജിംഗ് കമ്മറ്റി തീരുമാനിച്ചു. പുതിയ ഒപി ബ്ളോക്ക് നിര്‍മ്മാണം,
ആംബുലന്‍സുകള്‍, മറ്റ് വാഹനങ്ങളുടെ പാര്‍ക്കിംഗ് തുടങ്ങിയവയാണ് പ്ളാനില്‍ ഉള്‍പ്പെടുത്തുക. ഒപി ബ്ലോക്കിനായി ആറ് നില കെട്ടിടമാണ് പണിയുന്നത്.ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിലവിലെ ഒ. പി. കൗണ്ടറുകളുടെ എണ്ണം ആറാക്കും. നിലവില്‍ മൂന്ന് കൗണ്ടറുകളാണുളളത്. ഫാര്‍മസിയില്‍ രണ്ട് കൗണ്ടറുകള്‍ കൂടി തുടങ്ങും.
ഫാര്‍മസിക്കു സമീപത്തെ ഗേറ്റ് മതിലിന്റെ മധ്യഭാഗത്തേക്കു മാറ്റും. ആശുപത്രിക്കു മുന്നിലെ തറയോട് ഇളകി കിടക്കുന്നത് അറ്റകുറ്റപ്പണി നടത്താന്‍ ബന്ധപ്പെട്ട കരാറുകാരന് നോട്ടീസ് നല്‍കും.ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ അഞ്ചിടങ്ങളില്‍ കൂടി സി. സി. ടി. വി സ്ഥാപിക്കും.
രണ്ടു വര്‍ഷത്തെ കറന്റ് ചാര്‍ജ് കുടിശികയായി ആശുപത്രി 36 ലക്ഷം രൂപ കെ.എസ്. ഇ.ബിയ്ക്ക് അടയ്ക്കാനുണ്ട്. തുക കണ്ടെത്തുന്നത് പരിഗണിക്കാമെന്ന് എം. എല്‍. എയും നഗരസഭാ ചെയര്‍മാനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: