അടൂര്‍: മാര്‍ക്സിസ്റ്റ് അക്രമികള്‍ അഴിഞ്ഞാടുന്നത് അടൂരിലെ സമാധാന ജീവിതത്തിന് ഭീഷണിആകുന്നു. പലപ്പോളും പോലീസിന്റെ ഒത്താശയാണ് ഇവര്‍ക്ക് തണലാകുന്നത്.
കഴിഞ്ഞ ദിവസവും സിപിഎം, ഡിവൈഎഫ്ഐ സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. എബിവി പി പ്രവര്‍ത്തകരെ സിപിഎം ഓഫീസിനു മുന്നില്‍വച്ചാണ് അന്‍പതംഗ സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരായ കൃഷ്ണപ്രസാദ്, വിഷ്ണു, ദേവദത്ത് എന്നിവര്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായി ഗുണ്ടാ സംഘം അക്രമം നടത്തുമ്പോള്‍ അവിടെ എത്തിയ പോലീസിനേയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ല. എന്നിട്ടും അക്രമികളെ ഒഴിവാക്കാന്‍ പോലിസ് ശ്രമിച്ചുമില്ല.
പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും അതും ഡിഫിക്കാര് തടഞ്ഞു. പോലീസ് ജീപ്പിനുള്ളില്‍ കയറിയും പരിക്കേറ്റവരെ വീണ്ടും മര്‍ദ്ദിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നു പറഞ്ഞെങ്കിലും പിന്നീട് പോലീസ് അയഞ്ഞ നിലപാടാണ് സ്വീകരിച്ചത്. ഇത് ഡിഫി ഗുണ്ടകള്‍ക്ക് വീണ്ടും അക്രമം നടത്താന്‍ പ്രേരണയായി. സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയും ഇവര്‍ ഭീഷണി തുടരുകയാണ്.
നഗരത്തിലെ സിപിഎം ഓഫീസ് കേന്ദ്രീകരിച്ചാണ് ഗുണ്ടാസംഘം അടൂരില്‍ അക്രമം നടത്തുന്നത്. ഭരണത്തിന്റെ മറവില്‍ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് അക്രമം. ചില തീവ്രവാദ സംഘടനകളില്‍ പെട്ടവരെയും അക്രമം അഴിച്ചുവിടാന്‍ സിപിഎം ഉപയോഗിക്കുന്നതായി പാര്‍ട്ടിയിലെ വിമത നേതാക്കള്‍ തന്നെ പറയുന്നു. വിദ്യാലയങ്ങളില്‍ ഉണ്ടാകുന്ന നിസാര പ്രശ്നങ്ങളുടെ പേരില്‍ ഡിഫിക്കാരായ ഒരു സംഘം ക്രിമനലുകളാണ് അടൂരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
അക്രമം നടത്തുന്ന ഡിവൈഎഫ്ഐ സംഘത്തെ സഹായിക്കുന്ന നിലപാടാണ് എപ്പോളും പോലീസ് എടുക്കുന്നതും്. ഇത് അക്രമപരമ്പരക്ക് കൂടുതല്‍ കാരണമാകുന്നു. ഭരണത്തിന്റെ മറവില്‍ പോലീസിന്റെ ഒത്താശയോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമത്തില്‍ ബിജെപി അടൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പോലീസ് ശക്തമായ നിലപാട് എടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി മണ്ഡലം പ്രസിഡറ്റ് ആര്.ഗോപാലകൃഷ്ണന് പറഞ്ഞു.
ജില്ലാ സെക്രട്ടറി എം.ജി കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി മാരായ രൂപേഷ് അടൂര്‍, പൊരിയക്കോട് വിജയകുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: