നിലമ്പൂര്‍: നഗരസഭയുടെ അധീനതയിലുള്ള വീട്ടിക്കുത്ത് റോഡിലെ കെട്ടിടത്തില്‍ നിന്നും 15 ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ സ്റ്റേഷന് ഓഫീസര്‍ക്ക് നഗരസഭ സെക്രട്ടറി നല്കിയ നോട്ടീസ് നഗരസഭക്ക് തന്നെ തലവേദനയാകുന്നു.
നിലവില്‍ ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ സമീപത്തെ കെട്ടിടത്തിലേക്ക് മാറിയാല്‍ മതിയെന്നും അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം ഒരുക്കിത്തരാമെന്നുമാണ് നഗരസഭയുടെ പുതിയ നിലപാട്. സ്റ്റേഷന് ഓഫീസര്‍ അബ്ദുള്‍ കരീം നഗരസഭയിലെത്തി ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവരെ കണ്ട് നഗരസഭയുടെ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ട വിഷയം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മറുപടി. 15 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും 11 വര്‍ഷത്തെ വാടക കുടിശിക അടക്കണമെന്നുമുള്ള നോട്ടീസില്‍ സമീപത്തെ കെട്ടിടത്തിലേക്ക് മാറാനുള്ള നിര്‍ദ്ദേശമില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയ സ്റ്റേഷന് ഓഫീസറോട് രേഖാമൂലം ഉറപ്പുനല്‍കാനാവില്ലെന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്. ഫയര്‍ സ്റ്റേഷന് ഓഫീസ് 15 ദിവസത്തിനകം മാറണമെന്ന നോട്ടീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മലക്കംമറിച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: