മാനന്തവാടി : മാനന്തവാടി നഗരസഭ, അംഗണ്വാടിവര്ക്കര് ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റ്റര്‍വ്യൂ ആരംഭിച്ചു. നഗരസഭാ കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായാണ്ഇന്റ്റര്വ്യൂ. നേരത്തെ ഇന്റര്‍വ്യു തടയുമെന്ന് പ്രതിപക്ഷമായ യു ഡിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിപിഎം നേതാക്കളുമായുള്ള രഹസ്യചര്‍ച്ചയാണ് തടയല്സമരത്തില് നിന്നും യുഡിഎഫ് പിന്മാറാന് കാരണമെന്നാണ് ആരോപണം.
യുഡിഎഫ് അംഗങ്ങളെ ഉള്‍പ്പെടുത്താതെ സിപിഎം ലോക്കല്‍സെക്രട്ടറി മുതല്‍ മഹിളഅസോസിയേഷന്‍ നേതാവിനെവരെ ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് നിയോഗിച്ചതായി ആരോപിച്ചായിരുന്നു പ്രതിപക്ഷം ഇന്റര്‍വ്യു തടയാന്‍ തീരുമാനിച്ചത്. ഇന്റ്റര്‍വ്യൂ നടന്നാല്‍ തടയുമെന്നുവരെയുഡിഎഫ് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്റ്റര്‍വ്യൂ മുറപോലെ നടന്നിട്ടും പ്രതിപക്ഷത്തിന്റെ ഒരു കൗണ്‍സിലറെ പോലും ഇന്റ്റര്‍വ്യൂ നടക്കുന്ന പരിസരത്ത് കണ്ടില്ല. തടയുമെന്ന ധാരണയില്‍ പോലീസും പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.
എന്തായാലും പ്രഖ്യാപിച്ച സമരത്തില്‍നിന്നും പിന്നോട്ട്പോയതില് പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ തന്നെ അഭിപ്രായഭിന്നത രൂപപെട്ടുകഴിഞ്ഞതായും സൂചനയുണ്ട്. ഇത്തരം നാടകങ്ങള്കെതിരെ ഡിസിസിക്ക് പരാതി നല്‍കാനും ചില കൗണ്‍സിലര്‍മാര്‍ ഒരുങ്ങുന്നുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: