മധൂര്‍: നമ്മുടെ രാജ്യത്തിനെതിരെ നിരന്തരം അക്രമമഴിച്ചുവിടാന്‍ ശ്രമിക്കുന്ന ഭീകരരാഷ്ട്രമായ പാക്കിസ്ഥാന്റെയും, തീവ്രവാദത്തിന് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും നല്കുന്ന വിഘടനവാദികളെയും ചെറുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന വര്‍ഗ്ഗമായ എല്ലാ വിഭാഗം തൊഴിലാളികളിലും ദേശഭക്തി വളരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.മുരളീധരന് പറഞ്ഞു.
ഇന്ന് സമൂഹത്തില്‍ നടക്കുന്ന പല അക്രമങ്ങളും ഇന്നത്തെ യുവതലമുറ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെതിരെ പൊരുതാന്‍ രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികളിലും സമൂഹത്തോടുള്ള പ്രതിബദ്ധത വളരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉളിയത്തടുക്ക അടല്‍ജി കമ്മ്യൂണിറ്റി ഹാളില്‍ ബിഎംഎസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് നടന്ന തൊഴിലാളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാധകൃഷ്ണ കുഡ്ലു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പവിത്രന് കെകെ പുറം മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി രതീഷ്, ഉമേശ്, ശോഭ, ഹരീഷ്, ഗിരീഷ്, വിശ്വനാഥഷെട്ടി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്: സംതൃപ്ത തൊഴിലാളിയും, സമൃദ്ധ ഭാരതവും സൃഷ്ടിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കുമെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.രാധാകൃഷ്ണന് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹ്യനീതിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്ന രീതിയില്‍ കേന്ദ്ര-സംസ്ഥാന പ്രവര്‍ത്തനങ്ങള്‍ സജ്ജമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലാളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനില്‍.ബി.നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് നഗരഗ്രാമാന്തര സംഘചാലക് ദിനേഷ് മടപ്പുര പ്രഭാഷണം നടത്തി. ബിഎംഎസ് മുനിസിപ്പല്‍ ഭാരവാഹികളായ വിട്ടല, ശാന്തകുമാരി, സച്ചിന്‍കുമാര്‍, ബിജു കടപ്പുറം, വീണ, ബിഎംഎസ് ടൗണ്‍ സെക്രട്ടറി റിജേഷ്, ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ബോവിക്കാനം: ദേശീയ ബോധമുള്ള തൊഴിലാളികളെ ശക്തിപ്പെടുത്തുവാന്‍ നേതൃത്വം നല്കുന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപന ദിനത്തോടനുബന്ധിച്ച് ബിഎംഎസ് മുളിയാര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ മുളിയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി.
ബോവിക്കാനം വ്യാപാരി ഭവനില്‍ നടന്ന കുടുംബസംഗമം ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി പ്രിയ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ എ.കരുണാകരന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് മുളിയാര്‍ പഞ്ചായത്ത് അധ്യക്ഷന്‍ അനന്ദന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് മുള്ളേരിയ മേഖലാ സെക്രട്ടറി ലീലാകൃഷ്ണന്, മേഖലാ ജോ.സെക്രട്ടറി മധുസൂദനന്, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് രഞ്ജീവ് രാഘവ്, മേഖലാ വൈസ് പ്രസിഡന്റ് ടി.കെ.മാധവന്, സുജിത്ത്, ഗോപാലന് എന്നിവര്‍ സംസാരിച്ചു.
മാവുങ്കാല്‍: കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ കേരളത്തിലെ തൊഴിലാളും താല്‍പ്പര്യം സംരക്ഷിക്കുന്നില്ല, പല മേഖലകളിലും തൊഴിലാളികളെ ചൂഷണം മാത്രമാണ് സര്‍ക്കാറുകള്‍ ചെയ്യുന്നത്. തൊഴിലാളി സംരക്ഷിക്കാന്‍ ഭാരതിയ മസ്ദൂര്‍ സംഘത്തിന് മാത്രമേ സാധിക്കുയെന്ന് ബിഎം എസ് ജില്ലാ വൈസ്പ്രസിഡണ്ട് വി.കൃഷ്ണന് പറഞ്ഞു.
മടിക്കൈ പഞ്ചായത്ത് കമ്മറ്റി ബിഎംഎസ് സ്ഥാപന ദിനത്തിന്റെ ഭാഗമായി കോട്ടപ്പാറയില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡണ്ട് ഭാസ്ക്കരന്‍ ഏച്ചിക്കാനം അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം എന്‍.സുലോചന, വാര്‍ഡ് മെമ്പര്‍ ബിജി ബാബു, കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ എന്‍.നാരായണന്, ഗോപി തൈവളപ്പ്, പി.മണി, കെ.മധുസൂദനന് തുടങ്ങിയവര്‍ സംസാരിച്ചു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോരംതോട്ടെ ശ്യാമളക്ക് ധനസഹായം കൈമാറി. ഭാരവാഹികളായി കെ.ഭാസ്കരന് ഏച്ചിക്കാനം (പ്രസിഡണ്ട്), സി.വി.തമ്പാന്, എന്‍ സുലോചന, വി.രാജന് മുണ്ടോട്ട്(വൈസ് പ്രസിഡണ്ടുമാര്‍), പി.മണി വാഴക്കോട് (സെക്രട്ടറി), അനിത കാരാക്കോട്, പി.വിജേഷ് കല്യാണം, വി.വി ഉണ്ണി കൃഷ്ണന് (ജോയിന്റ് സെക്രട്ടറിമാര്‍), എ.ഗോപാലകൃഷ്ണന് (ട്രഷറര്‍).
തൃക്കരിപ്പൂര്‍: ബിഎംഎസിന്റെ അറുപത്തിരണ്ടാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂരില്‍ തൊഴിലാളി സംഗമം നടത്തി. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ.രാജീവന് അധ്യക്ഷത വഹിച്ചു. കെ.ടി.മോഹനന് കപ്പച്ചേരി, ജനാര്ദ്ദനന്, ടി.ലക്ഷ്മണന്, വി.വി.രാഘവന്, രാജന് പിലിക്കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: