തിരുവല്ല : വഞ്ചിപ്പാട്ടാചാര്യന് പ്രൊഫ: ഇടനാട് രാധാകൃഷ്ണന് നായര്‍ക്ക് വഞ്ചിപ്പാട്ട് രംഗത്തെ നിസ്തുലമായ സംഭാവനകള്‍ മാനിച്ച് ഫോക്ലോര് അക്കാഡമി അവാര്‍ഡ് നല്കുന്നു. ആദ്യമായിട്ടാണ് ഒരു വഞ്ചിപ്പാട്ട് കലാകാരന് അക്കാഡമി അവാര്‍ഡ് നല്കി ആദരിക്കുന്നത്.
ചെങ്ങന്നൂര്‍ താലൂക്കില്‍ ഇടനാട് പളളിയോടക്കരയില് വെളിയത്തയ്യത്ത് വീട്ടില്‍ അന്തരിച്ച രാഘവപ്പണിക്കരുടേയും കല്യാണിയമ്മയുടേയും മകനാണ് പ്രൊഫ. രാധാകൃഷ്ണന് നായര്‍. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ കോളേജുകളില്‍ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസറായി ജോലിചെയ്ത് 2001ല്‍ പന്തളം എന്‍.എസ്.എസ്. കോളേജില്‍നിന്നും സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയായി വിരമിച്ചു. ചെറുപ്പം മുതല്‍തന്നെ പിതാവില്‍ നിന്നും വഞ്ചിപ്പാട്ട് ആലാപനത്തിന്റെ ആറന്മുള ശൈലിയും കൃതികളും പഠിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ രംഗത്ത് സജീവമാണ്. വഞ്ചിപ്പാട്ട് മറ്റുളളവരെ പഠിപ്പിക്കുന്നതിനായി സ്വന്തം നിലയ്ക്ക് കാര്‍ത്തിക ആര്‍ട്സ് ഇടനാട് എന്ന പേരില്‍ ഒരു വഞ്ചിപ്പാട്ട് പഠനകളരി നടത്തുന്നുണ്ട്.
കൂടാതെ 11 വഞ്ചിപ്പാട്ട് ഓഡിയോ സി.ഡികളും, രണ്ട് വി.സി.ഡികളും, ഒരു ഡി.വി.ഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വഞ്ചിപ്പാട്ട് ആലാപന ശൈലികളും, വ്യത്യസ്തമായ വഞ്ചിപ്പാട്ട് കൃതികളും ഉള്‍ക്കൊളളിച്ച് അദ്ദേഹം രചിച്ച വളളംകളിയും വഞ്ചിപ്പാട്ടുകളും എന്ന പുസ്തകം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി. പൊന്നമ്മയാണ് ഭാര്യ. ശ്രീകല, ശ്രീലത,ഡോ വി.ആര്. പ്രഭാകരന് നായര്‍ എന്നിവര്‍ മക്കളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: