ഇന്നു രാവിലെ മലയാളികള്‍ ഉണര്‍ന്നത് ദിലീപിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയോടെയാണ്. ജാമ്യം കിട്ടിയില്ലെന്നറിഞ്ഞതോടെയാണ് ജനം പൊതുവെ ആഹ്ലാദത്തിലും ആശ്വാസത്തിലുമായിരുന്നു. ആ സന്തോഷം അവര്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും മറ്റും വിളിച്ചറിയിക്കുന്ന തിരക്കിലായി പിന്നെ. ഇത്തരമൊരു ആകാംക്ഷ നേരത്തെ ഉണ്ടായത് ഗോവിന്ദച്ചാമിയുടെ കേസിലായിരുന്നു. അയാളുടെ വിധി വധശിക്ഷയില്‍നിന്നും ജീവപര്യന്തത്തിലേക്കായപ്പോള് പൊതുജനം മിക്കവാറും തകര്‍ന്നുപോയിരുന്നു.
ദിലീപിന് പെട്ടെന്നൊരു ജാമ്യം കിട്ടുമോ എന്ന ആശങ്കയിലായിരുന്നു ജനം. പണവും സ്വാധീനവും ഉള്ളവര്‍ കേസില്‍ രക്ഷപെടുകയും അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ കേസ് തോറ്റുകൊടുക്കുകയും മറ്റും ചെയ്യുന്നത് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായതിനാല്‍ ഇത്തരം ആശങ്കയ്ക്കും സാംഗത്യം ഉണ്ടായിരുന്നു. പക്ഷേ അപൂര്‍വമായ കേസായാണ് കോടതി നിരീക്ഷിച്ചത്. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് കേട്ടുകേള്വിപോലുമില്ലാത്തതാണെന്നാണു കോടതി പറഞ്ഞത്. ജനപ്രിയ നായകനായാലും നിയമം നിയമം തന്നെയെന്ന്് കുറെക്കാലംകൂടി ജനം മനസില്‍ വിളിച്ചു പറഞ്ഞു.
താന്‍ നിരപരാധിയാണെന്നും കുടുക്കിയതാണെന്നും വലിയ സ്രാവുകള്‍ പിടിക്കപ്പെടാനുണ്ടെന്നുമൊക്കെ സിനിമയിലെ സസ്പെന്സുപോലെ ഓരോ തിരക്കഥാ രചനയിലാണ് ഇപ്പഴും ദിലീപ്. സിനിമയില്‍ നായകന് എങ്ങനേയും സഹതാപത്തിലൂടെ ആളായിമാറുന്ന തരികിടയാണ് ദിലീപ് കേസിന്റെ കാര്യത്തിലും ജനത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഒത്തിരി വിചിത്രമായ കെട്ടുകഥകള്‍ ഇതിനിടയില്‍ ഉണ്ടാക്കിയ ദിലീപിന്റെ ഇത്തരം ഭാവനകള്‍ ഇനിവിലപ്പോകില്ല. തന്റെ സിനിമകള്‍ക്ക് എല്ലാവിധ ആസൂത്രണവും ചെയ്തിരുന്ന ദിലീപ് തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ ആസൂത്രകന്‍ എന്നുതന്നെയാണ് തെളിഞ്ഞു വരുന്നത്.
ജനപ്രിയ നായകനെക്കുറിച്ചുള്ള അപ്രിയ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ ഞെട്ടുന്ന ജനമാണ് ഇപ്പോള്‍ അയാളുടെ ഇന്നത്തെ വിധിയും ഒരുതരത്തില്‍ ആഘോഷിക്കുന്നത്. സിനിമയില്‍ എന്നും നായകന് ജയിക്കുന്ന തിരക്കഥയാണ് ദിലീപ് എഴുതിച്ചതെങ്കില്‍ സ്വന്തം ജീവിതത്തില്‍ അയാള്‍ എഴുതിയത് നായകനെ തോല്‍പ്പിക്കുന്ന വില്ലന്റെ കഥ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: