പ്രകൃതിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതമായ വർധനവ് ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നു എന്നത് വാസ്തവമാണ്. ഇതിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മലിനമാകുന്നത് ജലാശയങ്ങളാണെന്നതിൽ സംശയമില്ല.
അടുത്തിടെ ബ്രിട്ടനിലെ ഒരു പറ്റം പ്രകൃതി സ്നേഹികൾ തങ്ങളുടെ കടൽ തീരങ്ങളിൽ അടിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഒരു മനോഹരമായ വലിയ ബോട്ട് തന്നെയാണ് നിർമ്മിച്ചത്. തുടർന്ന് ബ്രിട്ടനിലെ മരാസിയൊൺ ബീച്ചിൽ ഇവ നീറ്റിലിറക്കുകയും ചെയ്തു.
ബ്രിട്ടൻ തീരങ്ങളിൽ മാത്രം എന്തുമാത്രം പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യമാക്കാൻ വേണ്ടി മാത്രമാണ് ഇവർ ഈ ബോട്ട് നിർമ്മിച്ചത്. രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ എല്ലാ പൗരന്മാരും ശ്രമിക്കണമെന്നും ഈ പ്രകൃതി സ്നേഹികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: