നിലമ്പൂര്‍: മണ്ഡലത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാഥനില്ലതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. വില്ലേജ് ഓഫീസ്, സിവില്‍ സപ്ലൈ ഓഫീസ്, ബ്ലോക്ക് ഓഫീസുകളില്‍ എന്നിവിടങ്ങളില്‍ ഓഫീസര്‍മാരില്ല. പൊതുമരാമത്ത് ഓഫീസിലെ സ്ഥിതിയും വ്യത്യസ്തമല്ല.
1,32,000 റേഷന്‍ കാര്‍ഡുടുമകള്‍ക്ക് അത്താണിയായ സിവില്‍ സപ്ലൈ ഓഫിസില്‍ രണ്ടു മാസമായി ഓഫീസറില്ല. റേഷനിംങ് ഇന്‍സ്പെക്ടറുടെ കസേരയും ഒഴിഞ്ഞു കിടക്കുന്നു. കാര്‍ഡുകളെല്ലാം തെറ്റ് തിരുത്താനും ജനങ്ങള്‍ക്കാവുന്നില്ല. പൊതുമാരാമത്ത് വകുപ്പില്‍ എഇയുടെ കസേര കാലിയായിട്ട് അഞ്ച് മാസമായി. മഴക്കാലത്ത് റോഡ് അറ്റകുറ്റപണികള്‍ ഇതുമൂലം താറുമാറായി.
ജില്ലയിലെ മാതൃകാ വില്ലേജ് ഓഫീസാക്കി മാറ്റുമെന്ന് വി.പി.അന്‍വര്‍ എംഎല്‍എ പ്രഖ്യാപിച്ച നിലമ്പൂര്‍ വില്ലേജ് ഓഫീസില്‍ നാല് മാസമായി ഓഫീസറില്ല.
ബ്ലോക്ക് ഓഫീസില്‍ ഏപ്രില്‍ മുതല്‍ ബിഡിഒയും ഇല്ല. ആറ് പഞ്ചായത്തുകള്‍ നിലമ്പൂര്‍ ബ്ലോക്കിന് കീഴിലുണ്ട്. ഐടിഡിപിയില്‍ രണ്ട് മാസമായി ഓഫീസറില്ലാതായതോടെ ചികിത്സ സഹായം തേടിയെത്തുന്ന ആദിവാസികളും പെരുവഴിയിലായി. ആറ് പഞ്ചായത്തുകളും ഉത്തരവാദിത്വമുള്ള എസ്സി വികസന ഓഫീസറുടെ കസേരയും കാലിയാണ് ഇതോടെ ക്ഷേമ പദ്ധതികളും പാളി. കാര്‍ഷിക കുടിയേറ്റ പ്രദേശമായ ചുങ്കത്തറ, മുത്തോടം കൃഷിഭവനുകളിലും ഓഫിസര്‍മാരില്ല.
കൃഷി സീസണായ അവസരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങളും കാലവര്‍ഷകെടുതി പ്രശ്നങ്ങളും സംബന്ധിച്ച നടപടികളും ഇല്ലാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ക്രമസമാധാമ പ്രശ്നത്തില്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് എസ്ഐമാരുടെയും മൂന്ന് എഎസ്ഐമാരുടെയും ഒഴിവ് നികത്തിയിട്ടില്ല. പകര്‍ച്ച പനി പടരുന്ന കാലമാണെന്നറിഞ്ഞിട്ടും പിഎച്ച്സിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ 12തസ്തികളാല് ഒഴിഞ്ഞ കസേര മാത്രം.
നഗരസഭാ കാര്യാലയത്തില്‍ 44 തസ്തികയില്‍ 31ലും കസേരകള്‍ മാത്രം, നാല് പേര് സ്ഥലം മാറിപോകുമെന്നും കേള്‍ക്കുന്നു. ഇതോടെ നഗരസഭകാര്യലയം കാലിയാകും.
റവന്യൂ റിക്കവറി, ഇലക്ഷന് വിഭാഗങ്ങള്‍ സ്ഥംഭിച്ചിട്ട് മാസങ്ങളായി. ബന്ധപ്പെട്ട ഡെപ്യൂട്ടി തഹസില്‍ ദാര്മാരുടെ സ്ഥാനത്ത് കസേരകള്‍ മാത്രം വിശദമായ കാര്യങ്ങള്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെ ധരിപ്പിക്കും നടപടി ഉണ്ടാകുമെന്നാണ് നഗരസഭ ചേയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് പറയുന്ന ന്യായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: