പാലക്കാട് : ബിഎംഎസ് സ്ഥാപനദിനം ജില്ലയില്‍ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. കുഴല്‍മന്ദത്ത് മേഖല പ്രസിഡന്റ് കെ.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.മഹേഷ് അധ്യക്ഷത വഹിച്ചു. മേഖല ജോ.സെക്ര.സി.സുന്ദരന്‍, വി.രാധാകൃഷ്ണന്, ചെല്ലമ്മ, ധനലക്ഷ്മി, ചന്ദ്രിക, സി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്ട് കെഎസ്ടി എംപ്ലോയി സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ശിവശങ്കരന് അധ്യക്ഷത വഹിച്ചു. താലൂക്ക് സഹകാര്യവാഹ് കെ.വി.ഹരിദാസ്, വിജയന്, കാളിദാസന്, സുന്ദരക്കുട്ടന്‍, ജനാര്ദനന് സംസാരിച്ചു.
വണ്ടാഴിയില്‍ നടന്ന സ്ഥാപനദിാഘോഷം എല്ടിയു സംസ്ഥാന വൈസ് പ്രസിഡന്റും ഫെറ്റോ സംസ്ഥാന സെക്രട്ടറിയുമായ എം.ശിവദാസ് ഉദ്ഘാടനം ചെയ്തു. എം.ചന്ദ്രന് അധ്യക്ഷത വഹിച്ചു. എന്‍.രാജേന്ദ്ര പ്രസാദ്, ആര് അശോകന്, സി.സേതുമാധവന്, എം.ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
മുടപ്പല്ലൂരിലെ ബസ് വെ.യിറ്റിംഗ ഷെഡ് എത്രയും വേഗം പുതുക്കി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കുമുമ്പ് പൊളിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മ്മാണത്തിന് പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചി്ട്ടില്ല.
ഇതുമൂലം മംഗലം ഡാം വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കടക്കമുള്ളവരും യാത്രക്കാരും, വിദ്യാര്‍ഥികളും മഴക്കാലത്ത് ദുരിതമനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഷൊര്‍ണ്ണൂരില്‍ ഡിആര്‍കെഎസ് സോണല്‍ സെക്രട്ടറി സി.മധുസൂദനന് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ചന്ദ്രന്, പി.നാരായണന്, ഇ.കുഞ്ഞന്‍, ഷാജി, രജിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: