പത്തനംതിട്ട: ഉത്സവത്തിന്റെ പകിട്ടോടെ നടന്ന സ്കൂള്‍ കൂട്ടായ്മ ശ്രദ്ധേയമായി. രക്ഷിതാക്കളും കുട്ടികളും ജനപ്രതിനിധികളും എല്ലാവരും ഒത്തു ചേര്‍ന്നപ്പോള്‍ അത് പുതിയ അനുഭവമായി.
ഓമല്ലൂര്‍ പന്ന്യാലി ഗവണ്മെന്റ് യുപിസ്കൂളാണ് കുട്ടികളുടെ പഠന മികവിന് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ പഠന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു പുറമെ ഓണത്തിന് ഒരു മുറം പച്ചക്കറി പരിപാടിയുടെ ഭാഗമായുള്ള വിത്തു വിതരണവും ക്ലാസ്സും നടന്നു. തുടര്‍ന്നു നടന്ന ചാന്ദ്രദിന ക്വിസ്സില്‍ നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുത്തു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപിക ഡോ.റോസി റോയി വായനയുടെ പ്രാധാന്യം സംബന്ധിച്ച് ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജികുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൃഷി ഓഫീസര്‍ ജാനറ്റ് ഡേവിഡ് പച്ചക്കറി കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു. കുട്ടികളുടെ പഠന കാര്യങ്ങളില്‍ സമൂഹവും വീടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പത്തനംതിട്ട ബിപിഒ കെ.ജി.മിനി ക്ലാസ്സെടുത്തു. ജെയിംസ് ഓമല്ലൂര്‍, തങ്കപ്പന്കോട്ട വിളയില്‍, സരസമ്മ, രാജേഷ് എസ്.വള്ളിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: