പത്തനംതിട്ട: കോന്നിയില്‍ സജ്ജീകരിക്കുന്നത് 300 കിടക്കകളുള്ള ആശുപത്രി. 3,25,800 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ കോളജ് ഭരണവിഭാഗവും കോളജും 1.25 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിലാണ്. നബാര്‍ഡില്‍ നിന്നുള്ള 143 കോടിരൂപ വായ്പകൂടി വിനിയോഗിച്ചാണ് നിര്‍മ്മാണം. ഹൈദരാബാദിലെ നാഗാര്‍ജുന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ലൈഫ് ലൈന്‍ ലിമിറ്റഡിനാണ് പണിയുടെ മേല്‍നോട്ടച്ചുമതല. കഴിഞ്ഞ സര്‍ക്കാര്‍ പ്രിന്‍സിപ്പലിനെയും ഡോക്ടര്‍മാരെയും അടക്കം 101 ജീവനക്കാരെ കോന്നിയില്‍ നിയമിച്ചിരുന്നു. 2016ല്‍ ക്ലാസുകള്‍ തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ജീവനക്കാരെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇക്കൊല്ലം മുതല്‍ പാരിപ്പള്ളിയില്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. നിലവില്‍ പ്രിന്‍സിപ്പലും 11 ജീവനക്കാരും ഇവിടെയുണ്ട്. ഭരണവിഭാഗം 2015 ഓഗസ്റ്റ് മുതല്‍ നെടുമ്പാറയില്‍ പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: