പന്തളം: പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി ആയിരങ്ങളാണ് കര്‍ക്കിടക വാവു നാളില്‍ പന്തളത്ത് ആത്മ സായൂജ്യമടഞ്ഞത്.
പുരാതന വൈഷ്ണവ ക്ഷേത്രമായ കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മൂവായിരത്തോളം പേരാണ് ബലിതര്‍പ്പണം നടത്തിയത്. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ ബലിതര്‍പ്പണം നടന്നത്.
ബലിതര്‍പ്പണത്തിനുള്ള ഹവിസ്സടങ്ങിയ കിറ്റുകള്‍ പ്രത്യേക കൗണ്ടറില്‍ നിന്നും വിതരണം ചെയ്തു. പുലര്‍ച്ചെ 5മണിക്ക് തര്‍പ്പണം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വന്‍ ജനാവലിയാണ് ഇവിടെ എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വാവുബലിയോടനുബന്ധിച്ചുള്ള വിവിധ വഴിപാടുകള്‍ നടത്താനും ക്ഷേത്രത്തിലെത്തിയിരുന്നു.
ക്ഷേത്രോപദേശക സമിതി ക്ഷേത്രത്തോടു ചേര്‍ന്നുള്ള അച്ചന്‍കോവിലാറിലെ സ്നാന ഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. സേവാഭാരതിയും കൈപ്പുഴ റസിഡന്റ്സ് അസ്സോസിയേഷനും സൗജന്യമായി ഇവിടെ ചായയും ബിസ്കറ്റും വിതരണം ചെയ്തു.
പന്തളം മഹാദേവര്‍ക്ഷേത്രത്തില്‍ ക്ഷേത്രഭരണ സമിതിയായ മഹാദേവ ഹിന്ദു സേവാ സമിതിയും സേവാഭാരതിയും ചേര്‍ന്നാണ് ബലിതര്‍പ്പണത്തിനു സൗകര്യമൊരുക്കിയത്. വെളുപ്പി 4.30നു തുടങ്ങിയ ബലിതര്‍പ്പണത്തില്‍ നാലായിരത്തോളം പേര് പങ്കെടുത്തു. ഇവിടെയും ബലിതര്‍പ്പണത്തിനുള്ള കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. സേവാഭാരതി കുടിവെള്ള വിതരണം നടത്തി.
കുടശ്ശനാട് തിരുമണിമംഗലം ക്ഷേത്രത്തിലും തുമ്പമണ്‍ വടക്കുംനാഥ ക്ഷേത്രത്തിലും ബലിതര്‍പ്പണം നടന്നു. ഇവിടെയും ആയിരങ്ങളാണ് തര്‍പ്പണ ത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: