കാസര്‍കോട്: നാഷണല്‍ ബയോഗ്യാസ് &മാനുവല്‍ മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് 1100 ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ ജനറല്‍ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും 50 ബയോഗ്യാസ് പ്ലാന്റുകള്‍ പട്ടിക ജാതി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും സബ്സിഡിയോടുകൂടി സ്ഥാപിച്ചു നല്കുന്നു. ഒരു ക്യുബിക് മീറ്റര്‍ മുതല്‍ ആറു ക്യുബിക് മീറ്റര്‍ വരെ ശേഷിയുള്ള ദീനബന്ധു, കെ.വി.ഐ.സി. മാതൃകകളിലുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കുന്നത്. പ്രതിദിനം 10 കിലോഗ്രാമും അതില്‍ അധികവും ജൈവമാലിന്യം ലഭ്യമാകുന്ന വീടുകളില്‍, സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കാം.
കക്കൂസുമായി ബന്ധിപ്പിക്കുന്ന പ്ലാന്റുകള്‍ക്ക് 1200 രൂപ അധിക സബ്സിഡിയായി ലഭിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷ ഫോറവും ംംം.മിലൃ.േഴീ്.ശി എന്ന വെബ്സൈറ്റിലും അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അനെര്‍ട്ട്, റെയില്‍വേ സ്റ്റേഷന് റോഡ്, ക്ലോക്ക് ടവര്‍ ജംഗ്ഷന്, കാസര്‍കോട് 671121 എന്ന വിലാസത്തില്‍ ബന്ധപ്പടുക. ഫോണ്‍ 04994 230944
പ്രതികരിക്കാൻ ഇവിടെ എഴുതുക: