കാസര്‍കോട്: കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി 27ന് രാവിലെ 10.30ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സമിതിയ്ക്ക് ജില്ലയില്‍നിന്നും ലഭിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കും. കാസര്‍കോട് ജില്ലാ ആശുപത്രി, മുളിയാര്‍ റീഹാബിലിറ്റേഷന്‍ വില്ലേജ് സൈറ്റ്, സാമൂഹിക നീതി വകുപ്പിന്റെ വിവിധ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: