പോഷകങ്ങളുടെ കലവറയാണ് ബദാം. ഹൃദയാരോഗ്യത്തിനും ശാരീരികമായ കരുത്തിനുമുതകുന്ന ബദാം സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം. ധാരാളം പോഷകമൂല്യങ്ങളടങ്ങിയ ബദാമിന്റെ ജന്മദേശം പശ്ചിമേഷ്യയോ വടക്കേ ആഫ്രിക്കയോ ആണെന്നാണ് കരുതപ്പെടുന്നത്.
സ്പെയിന്, ഇറ്റലി, ഇറാന്, സിറിയ, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ബദാം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്കയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 80 ശതമാനം ബദാമും ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയിലാണ്. ഈ ബദാമിന്റെ 40 ശതമാനവും ചോക്ലേറ്റ് നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. കൂടാതെ എണ്ണയും ബദാമില്‍ നിന്നുണ്ടാക്കുന്നുണ്ട്. 500 മില്ലി ലിറ്റര്‍ എണ്ണ ലഭിക്കാന്‍ 1000 പൗണ്ട് ബദാം വേണമെന്നാണ് കണക്ക്.
കഴിക്കേണ്ടതെങ്ങനെ?
കുറഞ്ഞത് 10 മുതല്‍ 12 മണിക്കൂറെങ്കിലും വെളളത്തില്‍ കുതിര്‍ത്തു വച്ചിരുന്ന് ശേഷമാണ് ബദാം കഴിക്കേണ്ടത്. എങ്കില്‍ മാത്രമേ പോഷക ഗുണങ്ങള്‍ മുഴുവനായും കിട്ടുകയുളളു. ശരീരത്തിന് ആവശ്യമായ പല എന്‍സൈമുകളുടേയും കലവറയാണ് കുതിര്‍ത്ത ബദാം.
കുതിര്‍ക്കാതെ കഴിക്കുകയാണെങ്കില്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, സെല്ലുലോസ് എന്നിവയുടെ ശരിയായ ദഹനം നടക്കുകയില്ല. കുതിരാത്ത ബദാമിന്റെ പുറം തൊലിയിലുളള ‘ടാന്നിനു’ കളാണ് ഇതിന് കാരണം. ഇത് തന്നെയാണ് സംസ്കരിച്ചതോ വറുത്തതോ ആയ ബദാമിന്റേയും കാര്യത്തില്‍ സംഭവിക്കുന്നത്. ഇത്തരം ബദാമുകളില്‍ എന്‍സൈമുകളും ഉണ്ടാവില്ല.
സാധാരണ ആരോഗ്യസ്ഥിതിയുളള ഒരാള്‍ ദിവസവും അഞ്ചോ ആറോ ബദാം കഴിച്ചാല്‍ മതിയാകും. ശരീരഭാരം നിയന്ത്രിക്കാന്‍ ഇതു സഹായിക്കും. കൂടുതല്‍ കഴിച്ചാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.
ബദാം വാങ്ങുമ്പോഴും ശ്രദ്ധ വേണം. ദൃഢതയും വലിപ്പവും നല്ല നിറവും പുറം തൊലി പൊട്ടാത്തതുമായ ബദാം തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ദുര്ഗന്ധമുളളതും കട്ടിയില്ലാത്തതും കറുത്ത പാടുകള്‍ വീണതുമായവ ഒഴിവാക്കണം. സൂര്യപ്രകാശം വീഴാത്തതും നനവില്ലാത്തതുമായ ഇടത്ത് വേണം ബദാം സൂക്ഷിക്കാന്‍.
ഗുണങ്ങള്‍
ഹൃദയാരോഗ്യത്തിന് : ഹൃദയാഘാതം, ഹൈപ്പര്‍ ടെന്‍ഷന്‍, അതിരോസ്ക്ലിറോസിസ്, തുടങ്ങിയ രോഗങ്ങളെ തടയാന്‍ ബദാമിനു കഴിവുണ്ട്. ബദാമിലെ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റമിന്‍ ഇ, ഫോളിക് ആസിഡ്, ഒലീയിക് ആസിഡ് തുടങ്ങിയവ രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ‘ഫ്ളവനോയ്ഡ്’ ഘടകം രക്തധമനികളുടെ ഭിത്തികള്‍ക്ക് സംരക്ഷണം നല്‍കും.
കാന്‍സറിനെ തടയും : സ്ത്രീകളില്‍ കഴുത്ത്, കുടല് എന്നീ ശരീര ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കും.
ഗര്‍ഭിണികള്‍ക്ക് : ഗര്‍ഭിണികള്‍ക്ക് ഉത്തമം. പോഷണം നല്‍കും. ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടാകുന്നതില് നിന്നും തടയും.
എല്ലുകള്‍ക്കും പല്ലുകള്‍ക്കും : ബദാമിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്.
നല്ല കൊഴുപ്പടങ്ങിയിരിക്കുന്നു : ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് ബദാമിലുളളത്. ഇത് ഭാരക്കുറവിനെ തടയും.
രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിനും : ഭക്ഷണശേഷം ബദാം കഴിക്കുന്നത് ശീലമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയേയും ഇന്‍സുലിനേയും നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.
തലച്ചോറിന്റെ ആരോഗ്യത്തിന് : ബദാമിലെ റിബോഫ്ളവിന്‍, എല്‍-കാര്നിട്ടൈന് എന്നിവ അല്‍ഷിമേഴ്സ് പോലെയുളള രോഗങ്ങളെ തടഞ്ഞ് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നു.
ശരീരബലം നല്‍കും : ബദാമിലുളള കോപ്പര്‍, റിബോഫ്ളവിന്‍, മാംഗനീസ് എന്നിവ ശരീരത്തിന് ഊര്‍ജം നല്‍കുകയും കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വയറിന്റെ ആരോഗ്യത്തിന് : നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നത് കൊണ്ട് ആമാശയത്തിന്റേയും കുടലിന്റേയും ശരിയായ പ്രവര്‍ത്തനത്തിന് ബദാം വളരെ നല്ലതാണ്.
നാഡികള്‍ക്ക് : ബദാം കഴിക്കുന്നത് നാഡീവ്യൂഹത്തിന് ഉണര്‍വ്വേകുന്നു.
പ്രതിരോധ ശക്തിക്ക് : ശരീരത്തിന്റെ പ്രതിരോധ ശക്തി (ഇമ്മ്യൂണിറ്റി പവര്‍) കൂട്ടാന്‍ ഉത്തമമാണ് ബദാം.
ചര്‍മ്മ സൗന്ദര്യത്തിന് : ബദാം നിത്യവും കഴിക്കുകയും ബദാം ഓയില്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്താല്‍ ചര്‍മ്മം മൃദുലവും സുന്ദരവുമാകും. കൂടാതെ സോറിയാസിസ് പോലെയുളള ഏത് തരം ത്വക് രോഗങ്ങളേയുമകറ്റാം.
മുടിയുടെ ആരോഗ്യത്തിന് : താരനകലാനും വരണ്ട മുടിയെ കരുത്തുറ്റതാക്കി മാറ്റാനും ബദാം ഓയിലിന് കഴിയും.
അധികമായാല്‍
അധികമായാല്‍ ബദാമും കുഴപ്പക്കാരനാണ്. നിശ്ചിത അളവില്‍ കൂടിയാല്‍ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും.
കലോറിയും കൊഴുപ്പുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കൂട്ടും.
ഉയര്‍ന്ന അളവിലുളള മാംഗനീസ്, ചില ആന്റി ബയോട്ടിക്കുകളോടും രക്തസമ്മര്‍ദ്ദത്തിനും മാനസിക രോഗങ്ങള്‍ക്കുളള മരുന്നുകളോടും (ലക്സാറ്റിവ്സ്, അന്റാസിഡ്സ്) പ്രതിപ്രവര്ത്തിക്കാനിടയാകും.
വിറ്റാമിന്‍ ഇ ധാരാളമുളളതു കൊണ്ട്, ബദാം അമിതമായാല്‍ അലസത, തലവേദന, വയറിളക്കം, കാഴ്ച മങ്ങല്‍ എന്നിവയുണ്ടാക്കും.
മലബന്ധമുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: