മാനന്തവാടി :കാലവര്‍ഷം ശക്തിപ്രാപിച്ചതുകൊണ്ട് ജലനിരപ്പ് ഉയരുന്നതിനാല്‍ കുടിവെളള സ്രോതസ്സുകള്‍ മലിനമാകുകയും ഇത്മൂലം വയറിളക്കരോഗങ്ങള്‍ പിടിപെടാന്‍ സാധ്യത ഏറെയായതിനാല്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.ആര്.വിവേക്കുമാര്‍ അറിയിച്ചു. ബാക്ടീരിയകള്‍, വൈറസുകള്‍, പ്രോട്ടേസോവ തുടങ്ങിയ അണുക്കളാല്‍ മലിനമാക്കപ്പെട്ട ആഹാര, പാനീയങ്ങളിലൂടെയാണ് രോഗപകര്‍ച്ച. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കാതിരിക്കുക, ആഹാര, വ്യക്തി, പരിസരശുചിത്വം പാലിക്കുക, വഴിയോരങ്ങളില്‍ തുറന്നുവെച്ച് വില്‍ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും കഴിക്കരുത്, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, പാകംചെയ്ത ഭക്ഷണങ്ങള്‍ അടച്ചു സൂക്ഷിക്കുക, ഈച്ചയെ അകറ്റുക, ഭക്ഷണം കഴിക്കുന്നതിനുമുമ്പും , മലമൂത്രവിസര്‍ജ്ജനത്തിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, ഹോട്ടലുകൡലും കാറ്ററിംഗ് യൂണിറ്റുകളിലും പാചകക്കാരുടെയുംഭക്ഷണം കൈകാര്യംചെയ്യുന്നവരുടേയും ശുചിത്വം നടത്തിപ്പുകാര്‍ ഉറപ്പുവരുത്തുക, മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുക എന്നീകാര്യങ്ങള്‍ ശ്രദ്ധിക്കണം.
വയറിളക്കംമൂലംശരീരത്തിലെ ജലവുംലവണങ്ങളും കൂടുതലായി നഷ്ടപ്പെടുന്നതിനാല്‍ മരണം സംഭവിക്കാനിടയുണ്ട്. 5വയസ്സിനുതാഴെപ്രായമുളള കുട്ടികളുടെ കാര്യത്തില്‍ പ്രതേ്യകം ശ്രദ്ധവേണം. പാനീയചികിത്സയിലൂടെ കൂടുതല്‍ ജലവുംലവണവും രോഗിക്ക് നല്‍കണം. ഇതിനാവശ്യമായ ഒ ആര് എസ് പാക്കറ്റുകളും കിണര്‍വെളളം ശുദ്ധികരിക്കാനുളള ബ്ലീച്ചിംഗ്പൗഡറും എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. രോഗപ്രതിരോധം കാര്യക്ഷമമാക്കുന്നതിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: