പനമരം :കെല്ലൂര്‍ മാനാഞ്ചിറയില്‍ ആരംഭിച്ച സിവില്‍ സപ്ലൈസ് ഗോഡൗണ്‍ പിച്ചംകോടേക്ക് മാറ്റാന്‍ നടത്തുന്ന നീക്കത്തിന്പിന്നില് അഴിമതിയുണ്ടന്ന് പ്രദേശവാസികള്‍. ഗോഡൗണ്‍ മാറ്റിയാല്‍ ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത് തടയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായാണ് മാനാഞ്ചിറ നൂറുല്‍ ഇസ്ലാം മഹല്ല്കമ്മിറ്റിയുടെ കെട്ടിടത്തില്‍ രണ്ട് മാസംമുമ്പ് മാനന്തവാടി താലൂക്ക്ഗോഡൗ ണ് ആരംഭിച്ചത്. പള്ളികമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പിരിവെടുത്താണ് 12000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം ആധുനികസൗകര്യങ്ങളോടെ നിര്‍മിച്ചത്. തീപിടുത്തം തടയാനുള്ള മാര്‍ഗ്ഗങ്ങളും 80000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ടാങ്കും നിര്‍മിച്ച ശേഷം ഗോഡൗണില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു തുടങ്ങി.120 ലോഡ് ഭക്ഷ്യധാന്യം സംഭരിച്ചശേഷമാണ് വെറും 30 00 ചതുരശ്രഅടിമാത്രം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലേക്ക് ഗോഡൗണ്‍ മാറ്റാന്‍ ശ്രമിക്കുന്നത്. ഒരുരാഷ്ട്രീയനേതാവ് ഇടപ്പെട്ടാണ് ഈ നീക്കംനടക്കുന്നത്. ആധുനികസൗകര്യങ്ങ ളില്ലാത്തതും സംഭരണശേഷി കുറവുള്ളതുമായ സ്ഥലത്തേക്ക് ഗോഡൗണ്‍ മാറ്റാനുള്ള സംഭവത്തെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ പി. കെ.ബാലസുബ്രമണ്യന്, സി. എച്ച്.ഷിഹാബ്, പി.കെ.റിയാസ്, കെ.എം. നവാസ്, റഷീദ് കുനിയില്‍, സി.വി.ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: