കാട്ടിക്കുളം :കട്ടിക്കുളം ടൗണില്‍ റോഡിന്കുറുകേയുള്ള പൈപ്പ്പൊട്ടിയത് നന്നാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരുമാസത്തോളമായി പാഴായി കൊണ്ടിരിക്കുന്ന വെള്ളമോ കുഴിയായികൊണ്ടിരിക്കുന്ന റോഡോ അധികൃതര്‍ കണ്ടില്ലെന്നുനടിക്കുകയാണ്. നാട്ടുകാരുടെ പരാതിയിലും നടപടിയില്ല. റോ ഡിലെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ കടലാവണക്കി ന്തൈ നട്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. രണ്ടാഴ്ച്ചമു ന്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന് കുഴിയുണ്ടായ ഭാഗത്ത് മെറ്റല്‍ നിറക്കുക മാത്രമാണ് ചെയ്തത്. പൈപ്പിന്റെ ചോര്‍ച്ച അടയ്ക്കാതെയുള്ള പ്രവൃത്തിമൂലം പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. അപ്പപ്പാറ, അരണപ്പാറ നിവാസികളും വെള്ളം കിട്ടാതെ വിഷമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: