കല്‍പ്പറ്റ : കര്‍ക്കടക വാവിനോടനുബന്ധിച്ച് ജില്ലയിലെ ക്ഷേത്രങ്ങളില്‍ ജൂലൈ 23 പുലര്‍ച്ചെ മുതല്‍ പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ ആരംഭിക്കും. പിതൃതര്‍പ്പണത്തിന് സംസ്ഥാനത്തുതന്നെ പ്രധാനപ്പെട്ട തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയില്‍ വര്‍ഷം തോറും പതിനായിരകണക്കിനാളുകളാണ് ബലിതര്‍പ്പണത്തിനായി എത്താറുള്ളത്.
കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുനെല്ലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാട്ടിക്കുളത്ത് നിന്നും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ സ്വകാര്യ വാഹനങ്ങളെ തിരുനെല്ലി അമ്പലം റോഡിലേക്ക് കടത്തിവിട്ടില്ല. ബലിതര്‍പ്പണത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് കാട്ടിക്കുളം ഹൈസ്കൂള്‍ മൈതാനത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ കാട്ടിക്കുളം ഹൈസ്കൂളിലും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. വാവുബലിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി, പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് പ്രതേ്യക സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് തുടങ്ങി. മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം വരെയും കാട്ടിക്കുളത്ത് നിന്ന് തിരുനെല്ലിയിലേക്കും നാല്പതോളം കെഎസ്ആര്‍ടിസി ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാളിലും, തിരുനെല്ലി റെസിഡന്‍ഷ്യല്‍ സ്കൂളിലും ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വിശ്രമ സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ റെസ്ക്യൂ യൂണിറ്റുകള്‍ ആംബുലന്‍സ് സഹിതം കാട്ടിക്കുളത്തും, തിരുനെല്ലിയിലും സജ്ജമാക്കിയിട്ടുണ്ട്. തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങള്‍ കൂടാതെ മറ്റു ക്ഷേത്രങ്ങളിലും വാവുബലി ചടങ്ങുകള്ക്കെത്തുന്നവര് പഌസ്റ്റിക്ക് ബാഗുകളും മറ്റ് പഌസ്റ്റിക്ക് സാമഗ്രികളും നിരോധിച്ചിട്ടുണ്ട്.
ശ്രീരാമ-സീതാ-ലവകുശ സങ്കല്‍പ്പങ്ങള്‍ ഏറെയുള്ള പൊന്‍കുഴി ക്ഷേത്രത്തില്‍ പുലര്‍ച്ചേ 3.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെ ബലിതര്‍പ്പണം നടക്കും. കേരളത്തിനുപുറമെ കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം’ഭക്തര്‍ ബലിതര്പ്പണത്തിനെത്താറുണ്ട്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരുന്ന് ബലിതര്‍പ്പണം ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
രാവിലെ നാല്മണി മുതല്‍ ബത്തേരിയില്‍നിന്നും കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊന്‍കുഴിയിലേക്ക് സര്‍വ്വീസ് നടത്തും. മെഡിക്കല്‍, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, ചെക്ക് പോസ്റ്റ്, പോലീസ്, പഞ്ചായത്ത്, കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമാക്കും. രാവിലെ എഴ് മണി മുതല്‍ ലഘു’ഭക്ഷണ വിതരണവും ചുക്ക് കാപ്പി വിതരണവും വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: