പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി എഴുതിയാൽ ഒരുപക്ഷേ അത് വാക്കുകൾക്ക് അതീതമാകുമെന്നതിൽ സംശയമില്ല. അത്രമാത്രം ദുരിതങ്ങളാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനിൽ അനുഭവിക്കുന്നത്. ഒരു പക്ഷേ ഇന്ത്യയൊട് തോന്നുന്ന അല്ലെങ്കിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളോട് തോന്നുന്ന വിദ്വേഷമാകാം പാക്കിസ്ഥാനിലെ മതഭ്രാന്തന്മാർക്ക് അവിടുത്തെ ഹിന്ദു ജനങ്ങളോട് ഇത്രമാത്രം വെറുപ്പ് തോന്നാൻ കാരണമാകുന്നത്.
ലോകത്തിന്റെ മുന്നിൽ ജനാധിപത്യത്തിന്റെ മൂല്യം മുറുകെ പിടിക്കുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ദൃശ്യ പത്ര മാധ്യമങ്ങൾ കാണിക്കുന്ന ധാർമ്മികത എന്തുകൊണ്ട് പാക്കിസ്ഥാനിൽ കാണുന്നില്ല എന്നത് വളരെയധികം വ്യക്തമാണ്. തീവ്രമത ചിന്തയും പിന്നീട് അതിൽ നിന്നും ഭീകരവാദത്തിലേക്കുള്ള മാറ്റവുമായിരിക്കാം ഒരു പറ്റം പാക്കിസ്ഥാൻ ജനതയ്‌ക്ക് ജനാധിപത്യത്തിനും മാനുഷിക പരിഗണനകൾക്കും വില നൽകാതിരിക്കാനുള്ള പ്രധാന കാരണം. പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം നേരിടുന്നത് ഒരു പക്ഷേ 1940-1945 കാലഘട്ടങ്ങളിൽ ഹിറ്റ്‌ലർ ജൂതന്മാരോട് കാട്ടിയതിനേക്കാൾ ക്രുരതയാണെന്ന് വിലയിരുത്താനാകും.
പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വരെ ലഭ്യമാക്കാതിരിക്കാൻ അവിടുത്തെ പ്രാദേശിക ഭരണകൂടങ്ങൾ ശ്രമിക്കുന്നുണ്ടെന്നുള്ളത് വാസ്തവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ പ്രാധാന്യം നൽകണമെന്നതാണ് ന്യായം. എന്നാൽ പാക്കിസ്ഥാനിൽ ഹിന്ദു പെണ്മക്കളെ സ്കൂളിൽ വിടാൻ പോലും അമ്മമാർ ഭയപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 1,300ഓളം ഹിന്ദുക്കളാണ് ദൽഹിയിൽ എത്തിയത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും നിരവധി പേരാണ് അതിർത്തി വഴി ഭാരതത്തിലെത്തുന്നത്. ഇവരിൽ നിന്നെല്ലാം അവിടെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കും.
രണ്ടാം കിട പൗരന്മാരായിട്ടാണ് പാക്കിസ്ഥാനിൽ ഹിന്ദുക്കളെ ചിത്രീകരിച്ചിരിക്കുന്നത്. സ്കൂളിൽ എത്തുന്ന കുട്ടികളെ മറ്റ് മുസ്ലീം കുട്ടികളിൽ നിന്നും വേർതിരിച്ചാണ് ക്ലാസുകൾ വരെയെടുക്കുന്നതെന്ന് ഇന്ത്യയിലെത്തിയ പാക്ക് അഭയാർത്ഥി പറഞ്ഞത് ഏറെ സങ്കടകരമായ ഒന്നാണ്. പെൺകുട്ടികളെ ബഹുമാനിക്കണം എന്ന് പറയുന്ന തീവ്ര മതവിശ്വാസികൾ പാവപ്പെട്ട ഹിന്ദു പെൺകുട്ടികളെ പിച്ചി ചീന്തുന്നു, ഇതെല്ലാം സഹിക്കാതെയാണ് തങ്ങൾ ഭാരതത്തിലേക്ക് എത്തുന്നതെന്നും ചില അഭയാർത്ഥികൾ തൊഴുകൈകളോടെ പറയുന്നു.
ഭാരതത്തിലെ സ്വാതന്ത്രം തന്നെയാണ് പാക്ക് ഹിന്ദുക്കളെ ഇങ്ങോട്ട് ആകർഷിക്കുന്നതെന്ന് നിസംശയം പറയാം. എന്നാൽ പാക്കിസ്ഥാനാകട്ടെ മതഭ്രാന്ത് മൂത്ത് ഭീകരതയ്‌ക്കും പിന്നെ കൂട്ടക്കൊലകളിലേക്കും തങ്ങളുടെ സമൂഹത്തെ തള്ളിവിടുന്നു. ന്യൂനപക്ഷം എന്നു പോലും പറയാനാകാത്ത വെറും 2ശതമാനം വരുന്ന ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ പാക്കിസ്ഥാൻ തന്ത്രങ്ങൾ മെനയുമ്പോൾ അശരണർക്ക് സഹായവും ലോകത്തിന് സമാധാനത്തിന്റെ സന്ദേശവും ഭാരതം പകർന്നു നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: