കുട്ടികളും മുതിര്‍ന്നവരും കഴിക്കാന്‍ ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ്സ്. ‘ജങ്ക്’ ഫുഡ്സിൽ പ്രധാനികളായ പിസ , ബര്‍ഗര്‍ തുടങ്ങിയവ ഇന്നത്തെ യുവാക്കളുടെ ദൈനംദിന ഭക്ഷണ ക്രമത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ഇവ ശരീരത്തിലെ കലോറികളുടെ അളവ് കൂട്ടുകയും ശാരീരിക ക്ഷമത കുറക്കുകയും ചെയ്യുന്നു എന്ന് എല്ലാവര്‍ക്കും അറിയമായിട്ടുകൂടി ഇവയുടെ ജനപ്രീതിക്ക് ഒട്ടും കുറവില്ല.എന്നാല്‍ കലോറികളുടെ അളവ് കൂട്ടുക മാത്രമല്ല ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗം ആരോഗ്യത്തെ തന്നെ ഇല്ലാതാക്കുന്നതായി യുകെയില്‍ നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു.
യുകെയിലെ പ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്, കെ.എഫ്.സി, ബര്‍ഗര്‍ കിംഗ് എന്നിവയുടെ ഔട്ട്‌ലെറ്റുകളിലെ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇവിടെ നിന്നും വിതരണം ചെയ്യുന്ന ശീതള പാനീയങ്ങളിലും തണുപ്പിച്ചിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മറ്റുമായി ‘ഫാക്കല്‍ കോളിഫോം ബാക്ടീരിയയെ’ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. അത് മനുഷ്യ ഉപഭോഗത്തിന് തീര്‍ത്തും സുരക്ഷിതമല്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
മക്‌ഡൊണാള്‍ഡിന്റെ മൂന്നു സാമ്പിളും, ബര്‍ഗര്‍ കിങ്ങില്‍ നിന്നുള്ള ആറു സാമ്പിളും, കെ.എഫ്.സി. യുടെ ഏഴ് സാമ്പിളുകളുമാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതില്‍ ഫാക്കല്‍ ബാക്ടീരിയയുടെ സാന്നിധ്യം കൂടിയ അളവില്‍ കണ്ടെത്തി. പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്തിനുശേഷം യുകെയിലെ കെഎഫ്‌സി ഐസ് മെഷീനുകള്‍ അടച്ചുപൂട്ടുകയും ഈ വിഷയത്തില്‍ ഇവര്‍ തന്നെ സ്വതന്ത്ര്യമായി അന്വേഷണം നടത്തുകയും ചെയ്തു.
അതേസമയം ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിലവാരം ഉയര്‍ന്നുന്നതിനായി ഗുണനിലവാരത്തിലുള്ള മെഷീന്‍ സ്വന്തമാക്കി അവർക്ക് പരിശീലനം നൽകുമെന്ന് ബര്‍ഗര്‍ കിംഗ് പറഞ്ഞു. ഇതിനു പുറമെ ശീതളപാനിയങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ഐഎസ് മലിനീകരണമുക്തമാക്കുന്നതിനായി പുതിയ സംവിധാനങ്ങൾ സാധ്യമാക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: