പാലക്കാട് : റേഷന്‍ കാര്‍ഡ് ഉടമകളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന തുടങ്ങി.
തെറ്റായ സത്യപ്രസ്താവന സമര്‍പ്പിച്ച് മുന്‍ഗണനാ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കുറ്റം കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും ഉള്‍പ്പെടെയുളള നടപടി ഉണ്ടാകും.
താലൂക്ക് സപ്ലൈ ആഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന പ്രത്യേക പരിശോധന സ്ക്വാഡുകള്‍ രൂപീകരിച്ചു. അനര്‍ഹമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയവരുണ്ടെങ്കില്‍ അവരില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയും പിഴയും ഈടാക്കും. അവശ്യവസ്തു നിയമത്തിലെ വിവിധ പ്രകാരം നടപടി ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ ഇവ കൂടാതെ വകുപ്പുതല നടപടിയും ഉണ്ടാകും.
മുന്‍ഗണനാ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ക്ക് താലൂക്ക് സപ്ലൈ ആഫീസുമായി ബന്ധപ്പെട്ട് ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: