ഒറ്റപ്പാലം: പനമണ്ണക്ഷീരോല്പാദക സഹകരണസംഘത്തിന്റെദൈനംദിന പ്രവര്‍ത്തനങ്ങളുടെ കണക്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നു സംഘം സെക്രട്ടറിയെ സസ്പെന്റു ചെയ്തു.
ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു നടപടി. കെ.കൊച്ചുമോള് സെക്രട്ടറിയായ പനമണ്ണ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ എഴുപത്തിയാറു കര്‍ഷകര്‍ക്കു നല്കുന്ന വില കൃത്യമായി രേഖപ്പെടുത്താതിരിക്കുകയും പാല് വിലയില്‍ തിരിമറി നടത്തുകയും ചെയ്തതായി കണ്ടെത്തി.
കൂടാതെ കഴിഞ്ഞ എട്ട് വര്‍ഷത്തെ ഓഡിറ്റിംഗും ഒരു വര്‍ഷത്തെ നാള്‍വഴിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ചു ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ നേരത്തെ ഡപ്യൂട്ടി ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ട് വഴിമാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താവൂ എന്നിരിക്കെ സെക്രട്ടറിയുടെ മാത്രം ബാങ്ക് അക്കൗണ്ടു വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്നത് ക്ഷീര കര്‍ഷകരെ വഞ്ചിക്കുകയെന്ന ഉദ്ദേശത്തോടെ മാത്രമായിരുന്നു.
ഇത് മറ്റ് ഉദ്യോഗസ്ഥര്‍ക്കു അറിയില്ലായിരുന്നു. ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ സര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 23നു ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ 10 നു വീണ്ടും നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണു ഡയറക്ടര്‍ ഭരണ സമിതിയോട് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണു സെക്രട്ടറിയെ സസ്പെന്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: