പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടൊപ്പം പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും വീണ്ടും ഉയരുന്നു.
ഹാരിസന് പ്ലാന്റേഷന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഏറ്റെടുത്ത് അവിടെ വിമാനത്താവളം നിര്‍മ്മിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നത്. നിരവധി സംഘടനകള്‍ നാളുകളായി ഈആവശ്യം ഉന്നയിക്കുന്നുമുണ്ട്.
ആറന്മുളയില് നെല്‍ വയലുകളും തണ്ണീര്‍ തടങ്ങളും നികത്തി വിമാനത്താവളം സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനി ശ്രമം ആരംഭിച്ചപ്പോള്‍ മുതല്‍ പകരം പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിരുന്നു.
ജില്ലയില്‍ തന്നെ കോന്നിയിലോ ചെങ്ങറയിലോ ഉള്ള തോട്ടങ്ങള്‍ അനുയോജ്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജില്ലക്കു പുറത്ത് ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയായിരുന്നു. ഇതോടെയാണ് തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: