മൊബൈല്‍ ഫോണുകള്‍ ഫോട്ടോയെടുത്ത് മനുഷ്യനെ കൊല്ലുകയാണോ. ജീവന് രക്ഷിക്കേണ്ടതിനു പകരം അതിനു ഒരുമ്പെടാതെ ഫോട്ടോയെടുത്ത് മനുഷ്യനെ മരണത്തിലേക്കു തള്ളിവിടുന്ന ക്രൂരതയെക്കുറിച്ച് മുന്‍പും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം പൂനെയില്‍ അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്നു നിരത്തില്‍ കിടന്ന ഒരുയുവ എന്‍ജിനിയറെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിനു പകരം ആളുകള്‍ ചുറ്റുംകൂടി ഫോട്ടോയെടുത്തു രസിക്കുകയായിരുന്നു.
അയാളുടെ ചോര വാര്ന്നുപോകുന്നതൊന്നും ആള്‍ക്കൂട്ടം കൗതുകത്തിരക്കില് കണ്ടതായി ഭാവിച്ചില്ല. അവിടെ എത്തിയ ഒരു ദന്തിസ്റ്റാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചോരവാര്‍ന്നു മരിച്ചെന്നു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തു. സതീഷ് പ്രഭാകറാണ് ദയയില്ലാത്ത മനുഷ്യന്റെ മൃഗീയ രസക്കാഴ്ചയില്‍ മരിച്ചത്. നേരത്തെ എത്തിച്ചിരുന്നെങ്കില്‍ അയാള്‍ രക്ഷപെടുമായിരുന്നു. ഫോട്ടോ എടുത്തു രസിച്ച ആള്‍ക്കൂട്ടമാണ് യഥാര്‍ഥത്തില്‍ ആ യുവാവിന്റെ കൊലയാളികള്‍.
മനുഷ്യന് മൊബൈലിന്റെ പുറകെയാണ്. ഒന്നും കൂട്ടാക്കാതെ ആരേയും പരിഗണിക്കാതെ മനുഷ്യന് മൊബൈലിന്റെ അടിമയായിരിക്കുകയാണ്. കുരുന്നുകള്പോലും അങ്ങനെ തന്നെ. കുഞ്ഞുങ്ങളുടെ മൊബൈല്‍ വൈദഗ്ദ്യത്തെക്കുറിച്ച് വീട്ടുകാര്‍പോലും പൊങ്ങച്ചം പറയുന്നതുകേള്‍ക്കാം. മെബൈലില്‍ നിന്നും കണ്ണും നാവും എടുക്കാതെ മനുഷ്യനെ അപമാനിക്കും വിധമാണ് പലരും മറ്റുള്ളവരോടു സംസാരിക്കുന്നതും മറുപടി പറയുന്നതും. ആരോടാണ് സംസാരിക്കുന്നതെന്നുപോലും അവര്‍ ഒരുപക്ഷേ അറിയുന്നില്ല. ശല്യപ്പെടുത്താന്‍ വന്ന ആളെന്നോ ശത്രുവെന്നോ ആഗതന് കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: