ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ വിഭാവനം ചെയ്ത രണ്ട് ബൈപാസ് പദ്ധതികള്‍ കടലാസിലൊതുങ്ങി.
രണ്ട് റോഡുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ പതിനഞ്ച് കോടി രൂപ അനുവദിച്ചിരുന്നു,.
പി.ഉണ്ണി എംഎല്‍എയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗവും ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും സര്‍വ്വേയും നടന്നെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. പാലാട്ട് റോഡിനെയും ഈസ്റ്റ് ഒറ്റപ്പാലം വടക്കേപാതയേയും ബന്ധിപ്പിച്ച് വിഭാവനം ചെയ്ത ബൈപ്പാസും, കണ്ണിയംപുറംതോടിനു സമാന്തരമായി ആര്‍എസ് റോഡുമായി ബന്ധിപ്പിക്കാവുന്ന പദ്ധതിയാണു കൂട്ടിമുട്ടാതെ നില്‍ക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. റവന്യൂ,പിഡബ്ല്യൂഡി, ടൗണ്‍ പ്ലാനിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. നാട്ടുകാരില്‍ ചിലര്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ റോഡ്സ് ആന്റ് ബ്രിട്ടു സ്കോര്പറേഷന് നിര്‍മ്മാണ ചുമതല ഏറ്റെടുത്തു. കിഫ് ബിക്കു നല്‍കാനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വ്വേയും നടത്തി.
കിഴക്കേതോടിനു കുറുകെ പാലം നിര്‍മ്മിച്ചും വടക്കേ പാതയേയും, പാലാട്ട് റോഡിനെയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ബൈപ്പാസ് പദ്ധതിയുടെ സര്‍വ്വേ പൂര്‍ത്തിയാകുന്ന മുറക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം.
എന്നാല്‍ സര്‍വ്വേ സംബന്ധമായനടപടികളില് ഉദ്യോഗസ്ഥരുടെ നിസംഗത പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പത്ത് കൊല്ലം മുമ്പ് സ്ഥലമേറ്റെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുടങ്ങുകയായിരുന്നു. പദ്ധതിക്കു പുതുജീവന്‍ നല്കി മുന്നോട്ടു പോകുമെന്ന അധികാരികളുടെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: