ഗുരുവായൂര്‍: കുട്ടികൊമ്പന്റെ കുസൃതി ഗുരുവായൂരില്‍ ഇന്നലെ ഭക്തരെ പരിഭ്രാന്തിയിലാക്കി. കൊമ്പന്‍ അക്ഷയ്‌കൃഷ്ണയുടെ അപ്രതീക്ഷിത ‘ആനയോട്ടമാണ് ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളേയും, നാട്ടുകാരേയും അമ്പരപ്പിച്ചത്. ശിവേലിക്ക് കൊണ്ടുവന്ന ആനയെ തെക്കേനടയിലെ ആനപ്പറമ്പിലായിരുന്നു കെട്ടിയിരുന്നത്. അവിടെ നിന്ന് കോട്ടയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആന ഓടിയത്.
ഇന്നലെ പതിനൊന്നരയോടെയായിരുന്നു സംഭവം. നടപ്പുരയില്‍ നിന്നവരെല്ലാം പരിഭ്രാന്തരായി. അവര്‍ ഹോട്ടലുകളിലേക്കും, കടകളിലേക്കും ഓടിക്കയറി. മറ്റു ചിലര്‍ ആനക്കു പിന്നാലെയും കൂടി. ആനയെ ശാന്തനാക്കി കൂച്ചുവിലങ്ങിട്ടശേഷം കോട്ടയിലേക്കു കൊണ്ടുപോയി. പാപ്പാന്‍മാരായ ശിവരാജനും, സതീഷും, ദിലീപും ആനക്കൊപ്പമുണ്ടായിരുന്നു.
















